പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ടു പോയ നവജാത ശിശുവിനെ കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ യുവതിയും പിടിയിലായി. പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. റാന്നി സ്വദേശിനിയായ ലീനയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കുലശേഖരപതി, കുമ്പഴവടക്ക്, മൈലപ്ര, പള്ളിപ്പടി എന്നിവിടങ്ങളിൽ കുഞ്ഞിനും യുവതിക്കുമായി വ്യാപകമായ തിരച്ചിൽ പൊലീസ് നടത്തിയിരുന്നു.
baby missing, pathanamthitta
ഇന്നലെ ഉച്ചയോടെയാാണ് റാന്നി പാടത്തുംപടി സ്വദേശികളായ സജിയുടെയും അനിതയുടെയും മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന എത്തിയാണ് യുവതി സജിയുടെ കൈയ്യിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തത്. കുഞ്ഞിന് കുത്തിവയ്‌പ് എടുക്കണമെന്നു പറഞ്ഞാണ് യുവതി കുഞ്ഞിനെ കൈക്കലാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ