scorecardresearch

മുഹമ്മദ് ഷാഫി നരബലിക്കായി പ്രതിഫലം ചോദിച്ചത് ഒന്നരലക്ഷം രൂപ, നിരവധി കേസുകളില്‍ പ്രതി

ഭാര്യയുടെ ഫോണില്‍ നിന്നാണ് ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്

മുഹമ്മദ് ഷാഫി നരബലിക്കായി പ്രതിഫലം ചോദിച്ചത് ഒന്നരലക്ഷം രൂപ, നിരവധി കേസുകളില്‍ പ്രതി

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ടകൊല കേസില്‍ മുഖ്യപ്രതി മുഹമ്മദ് ഷാഫി നരബലിക്കായി ഒന്നരലക്ഷം രൂപ പ്രതിഫലം ചോദിച്ചതായി മൊഴി. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഷാഫിക്ക് വാഗ്ദാനം ചെയ്തത ഒന്നരലക്ഷം രൂപയില്‍ 15,000 രൂപ ഇയാള്‍ മുന്‍കൂര്‍ വാങ്ങി. സിദ്ധന്‍ എന്ന നിലയില്‍ പരിചയപ്പെട്ടതിനാലാണ് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കഴിയാതിരന്നതെന്നും ഇയാര്‍ പൊലീസിനോട് മൊഴി നല്‍കിയതായുമാണ് റിപോര്‍ട്ട്.

കാലടിയില്‍ നിന്ന് കാണാതായ റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു വിവരമില്ല. ഭാര്യയുടെ ഫോണില്‍ നിന്നാണ് ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയത്. പ്രൊഫൈലില്‍ വൈദ്യന്‍ എന്ന് രേഖപ്പെടുത്തിയിരുന്നെന്നും ഷാഫിയുടെ മൊഴിയിലുണ്ട്. ഈ പ്രൊഫൈല്‍ വഴിയാണ് ഭഗവല്‍ സിങ്ങിനെ പരിചയപ്പെട്ടതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

മുഹമ്മദ് ഷാഫിക്കെതിരെ പുത്തന്‍കുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസ് ഉള്‍പ്പെടെ എട്ട് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. പുത്തന്‍കുരിശിലേതാണ് ഏക ക്രിമിനല്‍ കേസ്. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. അറസ്റ്റിലായ മുഹമ്മദ് ഷാഫി ഒരു വര്‍ഷത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനില്‍ ഉള്‍പ്പെടെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവര്‍ത്തിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇലന്തൂരില്‍ സ്ത്രീകളെ നരബലി നല്‍കിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീയെ ചവിട്ടിക്കൊന്ന കേസിലെ പ്രതിയാണെന്ന് സുഹൃത്ത് ബിലാല്‍ ഇന്നലെ പ്രതികരിച്ചിരുന്നു. എറണാകുളം കളമശേരിയില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസ് ഷാഫിക്കെതിരെയുണ്ടെന്ന് അന്വേഷിച്ചാല്‍ അറിയാന്‍ സാധിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. കഞ്ചാവ് കച്ചവടമാണ് മുഹമ്മദ് ഷാഫിയുടെ പ്രധാന പണി. ലോഡ് കണക്കിന് കഞ്ചാവാണ് ഇറക്കുന്നത്. സ്വന്തമായി വീട് ഇല്ലെങ്കിലും ബസ്, ലോറി, കാര്‍, ജീപ്പ് എന്നീ വാഹനങ്ങള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഒരു കടയും നടത്തുന്നുണ്ട്. ഈ സൗകര്യങ്ങള്‍ എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ബിലാല്‍ പറഞ്ഞു. ബാറില്‍ വെച്ച് മാത്രം പരിചയമുള്ള മുഹമ്മദ് ഷാഫി തന്നെ ഈ കേസില്‍ തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചു. സെപ്റ്റംബര്‍ 26 ന് ഇയാളുടെ പക്കല്‍ നിന്നും സ്‌കോര്‍പിയോ വാടകയ്‌ക്കെടുത്തെന്നാണ്. എന്നാല്‍ അങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല. എനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് തെളിവുകളെല്ലാം സ്റ്റേഷനില്‍ കാണിച്ചിട്ട് പോരുകയായിരുന്നുവെന്നും ബിലാല്‍ വ്യക്തമാക്കി.

ഇലന്തൂരിലെ നരബലിയുടെ വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഷാഫിയുടെ കൊച്ചിയിലെ ഹോട്ടൽ പൊലീസ് അടപ്പിച്ചു. ചിറ്റൂർ റോഡിലെ അദീൻസ് എന്ന ഹോട്ടലാണ് അടപ്പിച്ചത്. പെരുമ്പാവൂർ സ്വദേശിയായ ഷാഫി എട്ടുമാസം മുമ്പാണ് ഹോട്ടൽ തുടങ്ങിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pathanamthitta elanthoor reward for human sacrifice muhammed shafi