scorecardresearch
Latest News

പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പ്, ജീവനക്കാരൻ കുടുംബത്തോടെ ഒളിവിൽ

പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യർ കം ക്ലർക്കാണ് വിജീഷ്

പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയിൽ 8.13 കോടിയുടെ തട്ടിപ്പ്, ജീവനക്കാരൻ കുടുംബത്തോടെ ഒളിവിൽ
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പത്തനംതിട്ടയിലെ കാനറ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ്. 14 മാസത്തിനിടെ 8.13 കോടി രൂപ തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരൻ ഇപ്പോൾ ഒളിവിലാണ്. കൊല്ലം സ്വദേശി വിജീഷ് വർഗീസാണ് വിവിധ അക്കൗണ്ടുകളിൽനിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഒളിവിലായ ഇയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിച്ചത്. ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. ദീർഘകാലത്തെ സ്ഥിരനിക്ഷേപങ്ങളിൽനിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽനിന്നുമാണ് വിജീഷ് പണം തട്ടിയത്. പത്തനംതിട്ട നഗരത്തിലെ കനറാ ബാങ്ക് രണ്ടാംശാഖയിലെ കാഷ്യർ കം ക്ലർക്കാണ് വിജീഷ്.

Read More: സംസ്ഥാനത്ത് മഴ തുടരും; ഇന്നലെ തലസ്ഥാനം മുങ്ങി, ജില്ലകളിൽ മഞ്ഞ, ഓറഞ്ച് അലർട്ട്

ഫെബ്രുവരി 11 മുതൽ വിജീഷ് ഒളിവിലാണ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് ഇയാൾ മുങ്ങിയത്. ഇയാൾ ഉപയോഗിച്ചിരുന്ന കാർ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽനിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് ഉത്തരേന്ത്യയിൽ ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസ് നിഗമനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pathanamthitta canara bank money fraud