/indian-express-malayalam/media/media_files/2025/12/07/dileep-case-2025-12-07-22-42-44.jpg)
ദിലീപ്
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിൽ തർക്കം. തിരുവനന്തപുരം- തൊട്ടിൽപ്പാലം സൂപ്പർ ഫാസ്റ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തർക്കം രൂക്ഷമായതോടെ സിനിമ നിർത്തി കണ്ടക്ടർ പ്രശ്‌നം അവസാനിപ്പിച്ചു.
Also Read:ആസൂത്രണം ചെയ്തവർ പുറത്തുണ്ട്; നടിയെ ആക്രമിച്ച സംഭവത്തിൽ നീതി പൂർണമായി നടപ്പായില്ലെന്ന് മഞ്ജു വാര്യർ
ഈ പറക്കും തളിക എന്ന സിനിമയാണ് ബസിൽ പ്രദർശിപ്പിച്ചത്. കേശവദാസപുരത്ത് നിന്ന് അടൂരിലേക്ക് യാത്ര ചെയ്ത പത്തനംതിട്ട അടൂർ സ്വദേശി ലക്ഷമി ആർ. ശേഖരാണ് ആദ്യം പ്രതിഷേധം ഉന്നയിച്ചത്. സിനിമ കാണാൻ ബുദ്ധിമുട്ട് ഉണ്ടെന്നും നിർത്തിയില്ലെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുമെന്നും യാത്രക്കാരി കണ്ടക്ടറെ അറിയിച്ചു.
Also Read:നിയമത്തിന്റെ മുൻപിൽ എല്ലാവരും തുല്യരല്ല; കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി അതിജീവിത
ഇതിനുപിന്നാലെ ബസിലുണ്ടായിരുന്ന ഭൂരിഭാഗം സ്ത്രീ യാത്രക്കാരും സിനിമ നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ സിനിമ നിർത്തേണ്ടെന്ന് വാദവുമായി ചില യാത്രക്കാർ രംഗത്തെത്തി. തർക്കം രൂക്ഷമായതോടെ വിഷയത്തിൽ കണ്ടക്ടർ ഇടപെട്ടു. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതിനാൽ സിനിമ നിർത്തിയാണ് കണ്ടക്ടർ പ്രശ്‌നം അവസാനിപ്പിച്ചത്.
Also Read:ദിലീപിനെതിരായ ഗൂഢാലോചനാ കുറ്റങ്ങൾ പൂര്‍ണമായി തള്ളി കോടതി വിധി
അതിജീവിതയ്‌ക്കൊപ്പം മനസ്സ് കൊണ്ട് നിൽക്കുമ്പോൾ ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കേണ്ടി വരുമെന്ന് ലക്ഷമി ആർ ശേഖർ പറഞ്ഞു.ബസിലുള്ള ഭൂരിഭാഗം ആളുകളും തന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നെന്നും ലക്ഷമി പറഞ്ഞു.
കെഎസ്ആർടിസിയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് അടുത്തകാലത്ത് ബസുകളിൽ സിനിമകൾ പ്രദർശിപ്പിച്ച് തുടങ്ങിയത്. ദീർഘദൂര സർവ്വീസുകളിലാണ് സിനിമ പ്രദർശിപ്പിക്കാറുള്ളത്.
Read More: നടി ആക്രമിക്കപ്പെട്ട കേസ്; അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കമൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us