നെ​ടുമ്പാശേരി: യാ​ത്ര​ക്കാ​ര​ന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി താഴെയിറക്കി. എമിറേറ്റ്സ് വിമാനക്കമ്പനിയുടെ ദുബായിൽ നിന്നും ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക് പോയ വിമാനമാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കിയത്.

ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. ഇന്തോനേഷ്യൻ പൗരനായ വിഡാഡോ ഹെർയാന്റോ എന്ന യാത്രക്കാരനാണ് യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായത്. 58 വയസുകാരനായ ഇദ്ദേഹത്തിന് അടിയന്തര ശുശ്രൂഷ നൽകുന്നതിനായാണ് വിമാനം കൊച്ചിയിലിറക്കിയത്.

വിഡാഡോ ഹെർയാന്റോയെ പിന്നീട് പ്രത്യേകം സജ്ജീകരിച്ചിരുന്ന ആംബുലൻസിൽ വിമാനത്താവളത്തിന് ഏറ്റവും അടുത്തുളള അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരനെ ഇറക്കിയ ശേഷം വിമാനം ജക്കാർത്തയിലേക്ക് യാത്ര തുടർന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ