തൃശ്ശൂർ: ഗുരുവായൂരിലെ പാ​​​ർ​​​ഥ​​​സാ​​​ര​​​ഥി ക്ഷേ​​​ത്രം മലബാർ ദേവസ്വം ബോർഡ് ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി​​​ തൃശ്ശൂരിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

ചൊവ്വാഴ്ചയാണ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ക്ഷേത്രം ഏറ്റെടുത്തത്. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ക്ഷേത്രം ഏറ്റെടുത്തത്. നേരത്തേ രണ്ടുവട്ടം ഇതിനായി ശ്രമിച്ചപ്പോഴും ഹിന്ദു ഐക്യവേദി ഇടപെട്ട് തടഞ്ഞിരുന്നു.

മലബാർ ദേ​​​വ​​​സ്വം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ടി.​​​സി. ബി​​​ജു, മാ​​​നേ​​​ജ​​​ർ പി. ​​​ശ്രീ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണ​​​ത്തോ​​​ടെ എ​​​ത്തി​​​യാ​​​ണു ക്ഷേ​​​ത്ര​​​ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. ക്ഷേ​​​ത്ര ഭ​​​ര​​​ണ​​​സ​​​മി​​​തി നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ക്ഷേത്രം മാ​​​നേ​​​ജ​​​രി​​​ൽ​​​ നിന്ന് ഭ​​​ണ്ഡാ​​​ര​​​ത്തി​​​ന്‍റേ​​​യും ലോ​​​ക്ക​​​റു​​​ക​​​ളു​​​ടേ​​​യും താ​​​ക്കോ​​​ലു​​​ക​​​ളും 53,000 രൂ​​​പ​​​യും ഇവർ കൈപ്പറ്റി.

കനത്ത പൊലീസ് സുരക്ഷാ വലയത്തിലായിരുന്നു ദേവസ്വം ബോർഡ് നീക്കങ്ങൾ. മുൻപ് സെ​​​പ്റ്റം​​​ബ​​​ർ 21ന് ​​​എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ക്ഷേ​​​ത്രം ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ വ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും ഹി​​​ന്ദു സം​​​ഘ​​​ട​​​ന​​​ക​​​ൾ ഇ​​​വ​​​രെ ത​​​ട​​​യു​​​ക​​​യും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. അന്ന് പി​​​ന്മാ​​​റി​​​യ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച് പുതിയ ഉത്തരവ് നേടിയ ശേഷം ഇന്നലെ വീണ്ടുമെത്തി ക്ഷേത്രം ഏറ്റെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ