വയനാട്: വയനാട് ചുരത്തിലൂടെ യാത്രചെയ്യുന്നവർക്കിതാ ഒരു സുപ്രധാന അറിയിപ്പ്. നാളെ മുതൽ ചുരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ചുരത്തിൽ വാഹനങ്ങൾ നിർത്തിയിട്ട് മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പാർക്കിങ് നിരോധിക്കാൻ തീരുമാനിച്ചത്.

വയനാട്, കോഴിക്കോട് ജില്ലകളിലെ കല​ക്ട​ർ​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ക്കം ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ​പാ​ർക്കിങ് നിരോധിക്കാൻ തീരുമാനിച്ചത്. നി​രോ​ധ​നം നി​ല​വി​ൽ വ​ന്നാ​ൽ വൈ​ത്തി​രി ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടേ​ണ്ടി വ​രും.​ പാ​ർ​ക്കിങ് നി​രോ​ധി​ക്കു​ന്ന​തോ​ടെ ചു​ര​ത്തി​ലെ ഗ​താ​ഗ​തം കൂ​ടു​ത​ൽ സു​ഗ​മ​മാ​കും എ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.​

ല​ക്കി​ടി​യി​ൽ വാ​ഹ​ന​ പാ​ർ​ക്കിങ്ങി​ന് സൗ​ക​ര്യം ന​ൽ​കി വ്യൂ​പോ​യി​ന്‍റിലേ​ക്ക് സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ട​ന്നു​പേ​കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​ക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പുതിയ പാർക്കിങ് പരിഷ്കരണത്തോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ