scorecardresearch

Latest News

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

സ്‌കൂൾ തുറന്നതോടെ ഫോൺ കൂടുതലായി ഉപയോഗിക്കുന്നത് വിലക്കിയിരുന്നു

shivani kollam, suicide

കൊല്ലം: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിലക്കിയതിന് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് – സിന്ധു ദമ്പതികളുടെ മകൾ ശിവാനി(15)യാണ് മരിച്ചത്. വീടിന്റെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു മൃതദേഹം.

ഇന്നലെ വൈകുന്നേരമാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ശിവാനി ഫോണിൽ പട്ടു പാടി റെക്കോർഡ് ചെയ്യുന്നത് പതിവായിരുന്നു. എന്നാൽ സ്‌കൂൾ തുറന്നതോടെ ഫോൺ കൂടുതലായി ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. ഇന്നലെ ഇതേതുടർന്ന് അമ്മയുമായി വഴക്കിട്ടു. തുടർന്ന് റൂമിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് വിവരം. അച്ഛൻ രതീഷ് വിദേശത്താണ്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കൊല്ലം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Also Read: കെഎസ്ആർടിസി ജീവനക്കാർ ഇന്നുമുതൽ വീണ്ടും സമരത്തിലേക്ക്; സർവീസ് മുടങ്ങില്ല

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Parents banned mobile phone using high school student commits suicide