Latest News

പറവൂരിൽ വീടിനുള്ളില്‍ യുവതി വെന്തുമരിച്ച സംഭവം: സഹോദരി പിടിയില്‍

കാക്കനാട്ട് ഒളിവിൽ കഴിഞ്ഞ ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി പറവൂരിലേക്കു കൊണ്ടുപോയി

paravur, murder case, ie malayalam

കൊച്ചി: വടക്കൻ പറവൂരില്‍ വീടിനുള്ളില്‍ യുവതി വെന്തുമരിച്ചതിനെത്തുടർന്ന് കാണാതായ സഹോദരി ജിത്തു (22) പിടിയില്‍. മരിച്ചത് വിസ്മയ (25) ആണെന്ന നിഗമനത്തിൽ നേരത്തെ എത്തിയ പൊലീസ് കൊലപാതക സാധ്യതയിലേക്കു വിരൽ ചൂണ്ടിയിരുന്നു.

കാക്കനാട്ട് ഒളിവിൽ കഴിഞ്ഞ ജിത്തുവിനെ വൈകിട്ടാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യാനായി പറവൂരിലേക്കു കൊണ്ടുപോയി. ജിത്തു എറണാകുളം ജില്ല വിട്ടിരിക്കാമെന്ന നിഗമനത്തിലാണു നേരത്തെ പൊലീസ്. തുടര്‍ന്ന് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

പരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടു മൂന്നോടെയാണു കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായി കത്തിനശിച്ച രണ്ടു മുറികളില്‍ ഒന്നിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവസമയത്ത് വിസ്മയയും ജിത്തുവും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കളായ ശിവാനന്ദനും ജിജിയും ഡോക്ടറെ പുറത്തുപോയതായിരുന്നു.

വിസ്മയയാണു മരിച്ചതെന്നു വീട്ടുകാര്‍ ഉറപ്പിച്ചുപറഞ്ഞിരുന്നു. പൂര്‍ണമായി കത്തിക്കരിച്ച മൃതദേഹത്തില്‍ അവശേഷിച്ച മാലയുടെ ലോക്കറ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ കാണാതായ യുവതിയെ കണ്ടെത്താന്‍ വൈകിയാല്‍, മരിച്ചതാരെന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെയാണു ജിത്തു പിടിയിലായത്.

Also Read: കെ റെയിൽ പദ്ധതി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രം; സിപിഐയിൽ രണ്ടഭിപ്രായമില്ല: കാനം

സംഭവം നടക്കുന്നതിനു മുന്‍പ് രണ്ടുതവണ വിസ്മയ മാതാപിതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. ഉച്ചയ്ക്കു പന്ത്രണ്ടോടെയൊയിരുന്നു ആദ്യ വിളി. എപ്പോള്‍ തിരിച്ചെത്തുമെന്ന് മാതാപിതാക്കളോട് തിരക്കി. രണ്ടുമണിക്ക് വീണ്ടും വിളിച്ച് വീട്ടില്‍ എന്തോ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ സംസാരിച്ചു. മൂന്നോടെ വീട്ടില്‍നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികള്‍ വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിക്കുകയായിരുന്നു.

വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വീട്ടിനുള്ളില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. വീടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികളുണ്ടായിരുന്നു.പൂട്ടിക്കിടന്ന ഗേറ്റ് ചാടിക്കടന്നാണ് ജിത്തു പോയതെന്നായിരുന്നു പൊലീസിന്റെ നിഗമനം. വീടിന്റെ ചുറ്റിലുമായി ആറ് സിസിടിവികളുണ്ട്. ഇതിലൊന്നും യുവതി രക്ഷപ്പെടുന്ന ദൃശ്യങ്ങളില്ല. വഴിയരികിലുള്ള മറ്റു സിസിടിവി ക്യാമറകളില്‍ ജിത്തു ഓടിപ്പോകുന്നത് പതിഞ്ഞിരുന്നു. എന്നാല്‍ ഇത് ആരാണെന്നതു ദൃശ്യങ്ങളില്‍നിന്നു വ്യക്തമായിരുന്നില്ല.

കാണാതാകുമ്പോള്‍ ജിത്തുവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഏറ്റവുമൊടുവില്‍ വൈപ്പിന്‍ എടവനക്കാട് ലൊക്കേഷനാണു കാണിച്ചിരുന്നത്. തുടര്‍ന്ന് ഫോണ്‍ ഓഫായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Paravur young women death case sister jithu taken into custody

The moderation of comments is automated and not cleared manually by malayalam.indianexpress.com