കൊച്ചി: സഹോദരിയോട് വീട്ടുകാർക്കുള്ള സ്നേഹക്കൂടുതലാണ് വഴക്കിൽ കലാശിച്ചതെന്ന് പ്രതി ജിത്തുവിന്റെ മൊഴി. വിസ്മയയ്ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങിനൽകാറുണ്ടായിരുന്നു. ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കാറുണ്ടെന്നും ഇതേച്ചൊല്ലി തങ്ങൾ ഇരുവരും നിരന്തരം വഴക്കിടാറുണ്ടെന്നും ജീത്തു പൊലീസിനോടു പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിസ്മയയെ ജീവനോടെയാണ് തീ കൊളുത്തിയത്. ആദ്യം കത്തി കൊണ്ട് നിരവധി തവണ കുത്തി പരുക്കേൽപ്പിച്ചു. കുത്തേറ്റ് വിസ്മയ കട്ടിലിൽ ഇരുന്നു. അപ്പോൾ സോഫ സെറ്റിയുടെ ഹാന്റ്സെറ്റ് ഉപയോഗിച്ച് വിസ്മയയെ ക്രൂരമായി മർദ്ദിച്ചു. അതിനുശേഷം വിസ്മയയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അറസ്റ്റിലായ ജിത്തുവിനെ പൊലീസ് പെരുവാരത്തെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുത്തു.
ഇന്നലെ കാക്കനാട്ടെ ‘തെരുവു വെളിച്ചം’ അനാഥാലയത്തിൽ നിന്നാണു ജിത്തുവിനെ പിടികൂടിയത്. പരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടു മൂന്നോടെയാണു കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായി കത്തിനശിച്ച രണ്ടു മുറികളില്‍ ഒന്നിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സംഭവസമയത്ത് വിസ്മയയും ജിത്തുവും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കളായ ശിവാനന്ദനും ജിജിയും ഡോക്ടറെ കാണാൻ പുറത്തുപോയതായിരുന്നു.
സംഭവശേഷം ജീത്തുവിനെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വൈകീട്ടോടെ ജീത്തു പിടിയിലായത്.
Read More: അനീഷിന്റെ കൊലപാതകം: മകളുമായുള്ള പ്രണയമാണ് വൈരാഗ്യത്തിന് കാരണമെന്ന് റിമാൻഡ് റിപ്പോർട്ട്