scorecardresearch
Latest News

ഷാരോണ്‍ കൊലപാതകം: നിര്‍ണായകമായത് മൊഴിയിലെ വൈരുദ്ധ്യം

അന്ധവിശ്വാസവും കൊലപാതകത്തിന് കാരണമായെന്ന് സൂചനയുണ്ട്

ഷാരോണ്‍ കൊലപാതകം: നിര്‍ണായകമായത് മൊഴിയിലെ വൈരുദ്ധ്യം

തിരുവനന്തപുരം:പാറശാലയിലെ ഷാരോണ്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍. കേസിയെ പ്രതിയായ ഗീഷ്മയുടെ മൊഴികളിലെ വൈാരുദ്ധ്യമാണ് പൊലീസിനെ കൂടുതല്‍ സംശയങ്ങളിലേക്കെത്തിച്ചത്. മൊഴിയിലെ വൈരുദ്ധ്യത്തിനൊപ്പം ശാസ്ത്രീയ തെളിവും കേസില്‍ നിര്‍ണായി.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് കഷായത്തില്‍ വിഷം കലര്‍ത്തിയാണ് കൊന്നതെന്ന് പ്രതി സമ്മതിച്ചത്. കുറ്റകൃത്യത്തില്‍ ഗ്രീഷ്മയ്‌ക്കൊപ്പം മറ്റൊള്‍ക്കുകൂടി നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നതായി മനോരമ ന്യൂസ് റിപോര്‍ട്ട് ചെയ്തു.

കൊലപാതകം ആസൂത്രണം ചെയ്യാന്‍ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ പരതി, അന്ധവിശ്വാസവും കൊലപാതകത്തിന് കാരണമായെന്ന് സൂചനയുണ്ട്. ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നതായണ് വിവരം. എം എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ (22).

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്റെ (കോപ്പര്‍ സല്‍ഫേറ്റ്) അംശം കഷായത്തില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്‌റുടെ മൊഴിയും കേസന്വേഷണത്തില്‍ നിര്‍ണായകമായി. പെണ്‍കുട്ടിയെ ഉന്നത ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Parassala youth sharon s death police