scorecardresearch
Latest News

ഷാരോണ‍ിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പാനിയം കുടിച്ചതിന് പിന്നാലെയായിരുന്നു ഷാരോണിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്

ഷാരോണ‍ിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും

തിരുവനന്തപുരം: വിഷാംശം കലര്‍ന്ന പാനിയം കുടിച്ച് ചികിത്സയിലിരിക്കെ പാറശാല സ്വദേശിയായ ഷാരോണ്‍ മരിച്ച സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല. സംഭവുമായി ബന്ധപ്പെട്ട് എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി ഡി ശില്‍പ പറഞ്ഞു. മരണകാരണം വ്യക്തമാകണമെങ്കില്‍ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വരണമെന്നും റൂറല്‍ എസ് പി കൂട്ടിച്ചേര്‍ത്തു. പ്രത്യേക മെഡിക്കല്‍ ബോര്‍ഡും അന്വേഷണത്തിന്റെ ഭാഗമായി രൂപികരിക്കാനും തീരുമാനം.

‘എന്തെങ്കിലും ചെയ്യണമെങ്കില്‍ എനിക്ക് നേരത്തെ പറ്റുമായിരുന്നു’; ഷാരോണും സുഹൃത്തുമായുള്ള വാട്ട്സ്ആപ്പ് ചാറ്റ്

വിഷാംശം കലര്‍ന്ന പാനിയം കുടിച്ച് ചികിത്സയിലിരിക്കെ പാറശാല സ്വദേശിയായ ഷാരോണ്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. സുഹൃത്തുമായുള്ള ഷാരോണിന്റെ കൂടുതല്‍ വാട്ട്സ്ആപ്പ് ചാറ്റുകളും പുറത്തു വന്നിട്ടുണ്ട്.

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പാനിയം കുടിച്ചതിന് പിന്നാലെയായിരുന്നു ഷാരോണിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. സുഹൃത്തിന്റെ വീട്ടുകാര്‍ക്കെതിരെ ഷാരോണിന്റെ കുടുംബാംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ചാറ്റുകള്‍ പുറത്ത് വന്നിരിക്കുന്നത്.

സുഹൃത്തായ പെണ്‍കുട്ടി ഷാരോണിനയച്ചിരിക്കുന്ന സന്ദേശത്തില്‍ പറയുന്നത് ഇപ്രകാരം.
“എങ്ങനെ പറഞ്ഞു മനസിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാനാണെങ്കില്‍ അത് എനിക്ക് നേരത്തെ പറ്റുമായിരുന്നു. ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരുപാട് സാഹചര്യങ്ങളുണ്ടായിരുന്നു.”

വീട്ടിലെത്തിയപ്പോള്‍ ഷാരോണിന്റെ സുഹൃത്ത് സജിനും ഒപ്പമുണ്ടായിരുന്ന കാര്യവും ചാറ്റിലുണ്ട്. ഷാരോണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചപ്പോഴത്തേതും ദിവസങ്ങള്‍ക്ക് ശേഷമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടിലും വലിയ വ്യത്യാസങ്ങളാണുള്ളത്.

ഒക്ടോബര്‍ 14-നാണ് ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നു. എന്നാല്‍ 17-ാം തീയതിയിലെ റിപ്പോര്‍ട്ടില്‍ വ്യക്ക, കരങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം നിലച്ചതായാണ് കാണിക്കുന്നത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഷാരോണിന്റെ കുടുംബം ഉന്നയിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും വന്നതിന് ശേഷം ഷാരോണിനെ തുടര്‍ച്ചയായി ഛര്‍ദിച്ചെന്നും അവയവങ്ങള്‍ പൊള്ളിനശിച്ചിരുന്നതായും വീട്ടുകാര്‍ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Parassala sharon death whatsapp chat with friend out

Best of Express