തിരുവനന്തപുരം: നിയമസഭയില്‍ മാസ്‌കും ഗ്ലൗസ്സും ധരിച്ചെത്തി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള. നിയമ സഭയുടെ വാര്‍ഷിക സമ്മേളനത്തിനിടെയായിരുന്നു എംഎല്‍എ മാസ്‌കും കൈയ്യുറകളും ധരിച്ചെത്തിയത്. കോഴിക്കോട് നിപ്പ വൈറസ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു എംഎല്‍എയുടെ നീക്കം.

കുറ്റ്യാടിയില്‍ നിന്നുമുള്ള എംഎല്‍എയുടെ നീക്കം അപഹാസ്യമാണെന്നും മാസ്‌ക് ധരിക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ടെന്നും അത് പാലിക്കണമെന്നും മന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചു. സഭയില്‍ നിന്നും അബ്ദുള്ളയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്നവരെ അപമാനിക്കുന്നതാണെന്നായിരുന്നു വിമര്‍ശനം. വളരെ ഗൗരbമുള്ള വിഷയത്തെ അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.

അതേസമയം, കോഴിക്കോട് നിപ്പയെ തുടര്‍ന്ന് ആളുകള്‍ നടക്കുന്നത് മാസ്‌ക് ധരിച്ചാണെന്നും അതിന്റെ പ്രതീകാത്മകമായാണ് എംഎല്‍എ മാസ്‌കും ഗ്ലൗസും ധരിച്ചെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.