വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും ഇന്‍സ്ട്രക്ടറും സമീപത്തെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. ഒന്നര മണിക്കൂര്‍ രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുവരെയും താഴെ ഇറക്കി. ഇവരെ രക്ഷപ്പെടുത്തുന്നതിനായി ഫയര്‍ ഫോഴ്സ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു. 100 ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവര്‍ കുടുങ്ങിയത്. ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇരുവരെയും താഴെ ഇറക്കിയതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനത്തിനിടെ താഴെ വീണ് അപായം സംഭവിക്കാതിരിക്കാന്‍ താഴെ വല കെട്ടി സംരക്ഷണം ഒരുക്കിയിരുന്നു. ഒരു നിശ്ചിത ഉയരത്തിലാണ് സാധാരണയായി പാരാഗ്ലൈഡിങ് നടത്തുന്നത്. താഴ്ന്ന് പറന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.