മൂന്നാർ: പാപ്പാത്തിച്ചോലയിൽ വീണ്ടും കുരിശ് സ്ഥാപിച്ച സംഭവത്തിൽ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൽപ്പറ്റ സ്വദേശി രാജു, ഇടുക്കി രാജകുമാരി സ്വദേശി സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ രക്ഷപ്പെടാൻ ശ്രമിച്ച പിക്കപ്പ് വാനും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്പിരിറ്റ് ഇൻ ജീസസ് സംഘടനയുടെ പ്രവർത്തകരാണ് ഇവരെന്നാണ് പൊലീസ് നിഗമനം. ശാന്തൻപാറ എസ്ഐ ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സക്കറിയയുടെ പേരിലുള്ള വാഹനമാണ് പൊലീസ് പിടിച്ച് എടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഇതിനിടെ കുരിശ് നീക്കം ചെയ്തത സംഭവത്തിൽ ഉടുമ്പുച്ചോല തഹസിൽദാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ചിന്നക്കനാൽ വില്ലേജ് ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

പാപ്പാത്തിച്ചോലയിൽ ഇന്നലെയാണ് കുരിശ് പുനഃസ്ഥാപിച്ചത്. വ്യാഴാഴ്ച റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ പൊളിച്ചുമാറ്റിയ കൂറ്റൻ കുരിശിന്റെ സ്ഥലത്താണ് അജ്ഞാതർ മരക്കുരിശ് സ്ഥാപിച്ചത്. അ​ഞ്ച് അ​ടി ഉ​യ​ര​മു​ള്ള മ​ര​ക്കു​രി​ശാ​ണ് ഇന്നലെ വൈകിട്ട് പാപ്പാത്തിച്ചോലയിലെ കുന്നിന് മുകളിൽ സ്ഥാപിച്ചത്. കല്ലുകൊണ്ട് അടിത്തറയും ഒരുക്കിയിരുന്നു. എന്നാൽ ഇന്ന് പുലർച്ചയോടെയാണ് കുരിശ് കാണാതായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ