ഇടുക്കി: മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ റവന്യു ഡിപ്പാർട്ട്മെന്റ് പൊളിച്ചു നീക്കിയ കുരിശ് പുനസ്ഥാപിക്കണമെന്ന് സ്‌പിരിറ്റ് ഇൻ ജീസസ് . തങ്ങൾ അറുപത് വർഷമായി തങ്ങൾ ആരാധന നടത്തിപ്പോരുന്ന സ്ഥലമാണ് ഇതെന്നും ഇവിടേക്ക് തങ്ങൾ വീണ്ടും പ്രാർഥനയ്ക്കായി പോകുമെന്നും സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്താനാവിഭാഗം മേധാവി സണ്ണി തോണിക്കുഴി വ്യക്തമാക്കി.

തങ്ങൾ സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്ന സണ്ണി കുരിശ് പുനസ്ഥാപിക്കുന്നതിനായി സമരം നടത്തുമെന്നും പറഞ്ഞു. ആയിരക്കണക്കിന് വിശ്വാസികളുള്ള സംഘടനയാണ് തങ്ങളുടേത് എന്നും കുരിശ് പൊളിച്ചത് തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയെന്നും സണ്ണി തോണിക്കുഴി മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥലം ഒഴിപ്പിക്കുന്നതിനായി പൊലീസുകർ വരുന്നുണ്ട് എന്ന് അറിഞ്ഞിരുന്നെങ്കിൽ ജീവൻ കൊടുത്തിട്ടെങ്കിലും തങ്ങൾ ഇത് തടഞ്ഞേനെ എന്നും സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്താനാവിഭാഗം മേധാവി സണ്ണി തോണിക്കുഴി പറഞ്ഞു. കുരിശ് പുനസ്ഥാപിക്കാന്‍ മുഖ്യമന്തിക്ക് നിവേദനം നല്‍കും എന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം സർക്കാർ ഭൂമി കയ്യേറിയതിന് സ്‌പിരിറ്റ് ഇൻ ജീസസ് തലവന് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ