താമരശ്ശേരി: പാപ്പാത്തിച്ചോലയിൽ കയ്യേറ്റം ഒഴിപ്പിക്കലിനിടെ വിശുദ്ധ കുരിശ് അപമാനിക്കപ്പെട്ടു എന്ന് ക്രൈസ്തവ മതമേലധ്യക്ഷൻമാർ. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് എതിരെ സഭ എതിരല്ലെന്നും കുരിശ് എന്നത് തങ്ങളുടെ വികാരമാണെന്നും അത് പൊളിച്ചു നീക്കുന്നത് വേദനജനകമായ കാഴ്ചയായിരുന്നു എന്നും താമരശ്ശേരി ബിഷപ്പ് റിമിഞ്ചോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കയ്യേറ്റ വിഷയം ചർച്ചകളിലൂടെ പരിഹരിക്കാമായിരുന്നു എന്നും സർക്കാരിന്രെ പ്രതിച്ഛായ തകർക്കാൻ ചിലർ നടത്തുന്ന ഗൂഢശ്രമം ആണോ ഇത് എന്ന് സംശയിക്കുന്നതായി ബിഷപ്പ് പറഞ്ഞു.

പാപ്പാത്തിച്ചോലയിൽ വിശുദ്ധകുരിശിനോട് അനാദരവ് കാട്ടിയെന്നായിരുന്നു ആർച്ച് ബിഷപ്പ് സൂസെപാക്യത്തിന്റെ പ്രതികരണം. നിയമപരമായി കുരിശ് നീക്കം ചെയ്യുന്നതിൽ തെറ്റില്ല എന്നും പക്ഷെ കുരിശിനോട് കാട്ടിയ അനാദരവ് മനസ്സിനെ മുറിവേൽപ്പിച്ചെന്നും സൂസെ പാക്യം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ