scorecardresearch

പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി

കേസിൽ താഹയുടെ പങ്കും ബന്ധങ്ങളും താഹയുടെ വസതിയിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും കണക്കിലെടുത്താണ് ഡിവിഷൻ ബഞ്ച് ജാമ്യം റദ്ദാക്കിയത്

പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന്റെ ജാമ്യം റദ്ദാക്കി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ രണ്ടാം പ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദാക്കി. കേസിൽ താഹയുടെ പങ്കും ബന്ധങ്ങളും താഹയുടെ വസതിയിൽ നടന്ന റെയ്ഡിൽ പിടിച്ചെടുത്ത തെളിവുകളും കണക്കിലെടുത്താണ് ഡിവിഷൻ ബഞ്ച് ജാമ്യം റദ്ദാക്കിയത്. അതേസമയം ഒന്നാം പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം തുടരും.

അലൻ ഷുഹൈബിന്റെ പ്രായവും ചികിൽസയിലാണന്ന വാദവും കണക്കിലെടുത്ത് ജാമ്യത്തിൽ കോടതി ഇടപെട്ടില്ല. പ്രതികളായ
ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ ഹർജിയിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി ജാമ്യം അനുവദിച്ചതെന്നായിരുന്നു എൻഐഎ വാദം.

യുഎപിഎ കേസുകളിൽ ജാമ്യത്തിന് വ്യവസ്ഥയില്ലന്നും പ്രതികളുടെ ജാമ്യം സമുഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമാണ് എൻഐഎ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. തങ്ങൾക്കെതിരെ തെളിവില്ലന്ന വാദം കണക്കിലെടുത്താണ് വിചാരണക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

കേസിലെ മുന്നാം പ്രതി സി.പി ഉസ്മാൻ ഒളിവിലാണ്. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിനു വേണ്ടി യോഗങ്ങൾ സംഘടിപ്പിച്ചു എന്നാണ് പ്രതികൾക്കെതിരായ കേസ്. 2019 നവംബർ ഒന്നിനാണ് അലനും താഹയും അറസ്റ്റിലായത്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Panthirankavu uapa case high court cancelled thaha fazal bail