Latest News

പന്തീരാങ്കാവ് യുഎപിഎ കേസ്: അലനും താഹയ്ക്കും ജാമ്യം

സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്ന് കോടതിയുടെ നിബന്ധനയിൽ പറയുന്നു. എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പു വയ്ക്കണമെന്നും കോടതി പറഞ്ഞു

UAPA, യുഎപിഎ, UAPA Arrest, യുഎപിഎ അറസ്റ്റ്, Maoist, മാവോയിസ്റ്റ്, Maoist Arrest, മാവോയിസ്റ്റ് അറസ്റ്റ്, Alan, അലൻ, Thaha, താഹ,  high court, ഹൈക്കോടതി, Kerala news, കേരള ന്യൂസ്, Malayalam news, മലയാളം ന്യൂസ്, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം. കൊച്ചിയിലെ എൻഐഎ കോടതിയാണ് ഇരുവർക്കും കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 10 മാസത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.

സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്നെ വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും നൽകണം. എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പു വയ്ക്കണമെന്നും കോടതി പറഞ്ഞു.

തങ്ങൾക്കെതിരെ തെളിവുകളില്ലെന്നും അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നുമാണ് ഇരുവരും ജാമ്യ ഹർജിയിൽ പറഞ്ഞത്. എന്നാൽ ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം.

2019 നവംബർ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പൊലീസ് പിടികൂടിയത്. തുടർന്ന് യുഎപിഎ ചുമത്തി കേസെടുത്തു. ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് രേഖകളും ലഘുലേഖയും ബാനറും വിവരങ്ങളടങ്ങിയ പെൻഡ്രൈവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു.

Read More: തിരുവനന്തപുരം സ്വർണക്കടത്ത്: ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

കേസിൽ ഏപ്രിൽ 27നാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസൽ രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. മൂന്നുപേരും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നു കുറ്റപത്രത്തിൽ പറയുന്നു.

ആദ്യഘട്ടത്തിൽ ഇരുവരുടെയും കുടുംബങ്ങൾക്ക്​ പിന്തുണയുമായി സിപിഎം രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട്​ പിൻവലിഞ്ഞു. ഇരുവരും മാവോവാദികളാണെന്ന്​ മുഖ്യമന്ത്രി ഒന്നിലേറെ തവണ പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pantheerankavu uapa the verdict on the bail plea of %e2%80%8b%e2%80%8balan and thaha is today

Next Story
തിരുവനന്തപുരം സ്വർണക്കടത്ത്: ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുംസിപിഎം, ബിജെപി, സംഘർഷം, തിരുവനന്തപുരം, കേരള പൊലീസ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express