scorecardresearch

Latest News

പന്തീരാങ്കാവ് യുഎപിഎ കേസിൽ ജാഗ്രതക്കുറവുണ്ടായി; സിപിഎം ഏരിയാ സമ്മേളനത്തിൽ വിമർശനം

യുഎപിഎയിൽ പാർട്ടി നിലപാട് എന്താണെന്നു വിശദീകരിക്കണമെന്ന ആവശ്യവും ഉയർന്നതായാണ് വിവരം

cpim, സിപിഎം, cpim on lakshadweep, ലക്ഷദ്വീപ്, cpim committee,cpim secretariat, സിപിഎം സെക്രട്ടറിയേറ്റ്, cpim to protest, cpim against central government, cpim with lakshadweep, ie malayalam, ഐഇ മലയാളം

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎകേസിൽ പൊലീസിനെതിരെ വിമർശനവുമായി സിപിഎം. കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. പാർട്ടി അംഗങ്ങളായ അലനും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തതിൽ ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു വിമർശനം.

കേസിൽ താഹയ്ക്ക് ജാമ്യം നൽകുകയും അലന്റെ ജാമ്യം ശരിവയ്ക്കുകയും ചെയ്ത ശേഷം സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിമർശനം ഉന്നയിച്ചത്. രണ്ടു ലോക്കൽ കമ്മിറ്റികളാണ് വിമർശനം നടത്തിയത്.

പൊലീസിന് ഇക്കാര്യത്തിൽ വീഴ്ച പറ്റിയെന്നും പൊലീസിനു വഴങ്ങി പാർട്ടി നിലപാടിൽ നിന്നും പിന്നോട്ട് പോയത് ശരിയായില്ലെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. യുഎപിഎയിൽ പാർട്ടി നിലപാട് എന്താണെന്നു വിശദീകരിക്കണമെന്ന ആവശ്യവും ഉയർന്നതായാണ് വിവരം.

നേരത്തെ ഇവർക്കെതിരെ യുഎപിഎ ചുമത്തിയപ്പോൾ പാർട്ടിയിൽ നിന്നും വിമർശനമുയർന്നിരുന്നു. കഴിഞ്ഞ മാസം 28നാണ് യുഎപിഎ ചുമത്തി അറസ്റ്റിലായിരുന്ന താഹയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അലന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം സുപ്രീം കോടതി അന്ന് തള്ളിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pantheerankavu uapa case cpm criticise police action in area committee

Best of Express