Latest News

അലനും താഹയും പുറത്തിറങ്ങി; ജയിൽമോചനം പത്ത് മാസത്തിനു ശേഷം

പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്

UAPA, യുഎപിഎ, UAPA Arrest, യുഎപിഎ അറസ്റ്റ്, Maoist, മാവോയിസ്റ്റ്, Maoist Arrest, മാവോയിസ്റ്റ് അറസ്റ്റ്, Alan, അലൻ, Thaha, താഹ,  high court, ഹൈക്കോടതി, Kerala news, കേരള ന്യൂസ്, Malayalam news, മലയാളം ന്യൂസ്, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ തടവിലായിരുന്ന അലനും താഹയും ജയിൽമോചിതരായി. യുഎപിഎ കേസിൽ പത്ത് മാസത്തിനു ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്. ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പിന്തുണ നൽകിയ മാധ്യമങ്ങൾക്ക് നന്ദി ഉണ്ടെന്നും അലനും താഹയും പറഞ്ഞു.

അതേസമയം, അലൻ ശുഹൈബിനേയും താഹ ഫസലിനേയും മോചിപ്പിക്കരുതെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ ആവശ്യം എൻഐഎ കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്നും മോചനം അനുവദിക്കരുതെന്നുമായിരുന്നു എൻഐഎയുടെ ആവശ്യം. പ്രതികളുടെ ജാമ്യവ്യവസ്ഥകൾ രാവിലെ കോടതി മുമ്പാകെ നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മോചനം അനുവദിക്കരുതെന്ന് എൻഐഎ ആവശ്യപ്പെട്ടത്.

കോടതി ജാമ്യം അനുവദിച്ച സാചര്യത്തിൽ എൻഐഎയുടെ ആവശ്യം നിലനിൽക്കില്ലന്ന് കോടതി വ്യക്തമാക്കി. ഇരുവർക്കും കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. യുവാക്കൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇരുവരുടെയും ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻഐഎ കോടതിയിൽ ഹാജരായി. പാസ്‌പോർട്ട് കെട്ടിവെക്കുന്നത് അടക്കം 11 ഉപാധികളോടെയാണ് ആണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 10 മാസത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.

സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്നെ വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആൾജാമ്യവും നൽകണം. എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പു വയ്ക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Read More: കുറേ പ്രശ്‌നങ്ങൾക്കിടയിലാണ് അവൻ ജനിച്ചത്; അലനു ജാമ്യം കിട്ടിയതിൽ വലിയ സന്തോഷമെന്ന് അമ്മ സബിത

2019 നവംബർ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പൊലീസ് പിടികൂടിയത്. തുടർന്ന് യുഎപിഎ ചുമത്തി കേസെടുത്തു. ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് രേഖകളും ലഘുലേഖയും ബാനറും വിവരങ്ങളടങ്ങിയ പെൻഡ്രൈവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു.

കേസിൽ ഏപ്രിൽ 27നാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അലന് ഷുഹൈബാണ് കേസിലെ ഒന്നാം പ്രതി. താഹാ ഫസൽ രണ്ടാം പ്രതിയും സി പി ഉസ്മാന് മൂന്നാം പ്രതിയുമാണ്. മൂന്നാം പ്രതി ഉസ്മാന് ഒളിവിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. മൂന്നുപേരും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിലെ അംഗങ്ങളാണെന്നു കുറ്റപത്രത്തിൽ പറയുന്നു.

ആദ്യഘട്ടത്തിൽ ഇരുവരുടെയും കുടുംബങ്ങൾക്ക്​ പിന്തുണയുമായി സിപിഎം രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട്​ പിൻവലിഞ്ഞു. ഇരുവരും മാവോവാദികളാണെന്ന്​ മുഖ്യമന്ത്രി ഒന്നിലേറെ തവണ പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pantheerankavu uapa case alan shuhaib taha fazal to be released today

Next Story
റംസിയുടെ മരണം: സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽKottiyam suicide case, Lakshmi Pramod
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express