Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

പാനൂർ കൊലപാതകം: ഒരാൾ കൂടി കസ്റ്റഡിയിൽ

ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ബിജേഷ്

Mansoor Murder Case,Panoor Mansoor Murder Case,Panoor Murder Case,arrest,panoor,മൻസൂർ വധക്കേസ്,പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂർ: കൂത്തുപറമ്പ് പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുല്ലൂക്കര സ്വദേശി ബിജേഷാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെട്ടയാളാണ് ബിജേഷ്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാൾ ആണെന്നാണ് പൊലീസിൻ്റെ നിഗമനം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

Read More: ബന്ധുനിയമനം: മന്ത്രി കെ.ടി.ജലീൽ രാജിവച്ചു

അതേസമയം കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ ദൂരൂഹത തുടരുകയാണ്. രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ മര്‍ദം അനുഭവപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. കഴിഞ്ഞ ദിവസം പൊലീസ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കശുമാവിന്‍ തോപ്പില്‍ പരിശോധന നടത്തി.

രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമായിരുന്നു യുഡിഎഫ് ആരോപണം.

രതീഷ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മരത്തിന്റെ തൊട്ടടുത്ത മരത്തില്‍ നിന്നാണ് മാസ്‌കും ചെരിപ്പുമെല്ലാം കണ്ടെത്തിയത്. വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Panoor mansoor murder case one more accused in custody

Next Story
‘കയ്യൊഴിയാനാവില്ല’; മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രൻK Surendran, CM Pinrarayi Vijayan, Mullappally Ramachandran, KT Jaleel, കെടി ജലീല്‍, Nepotism, ബന്ധുനിയമനം, Lokayuktha, Pinarayi Vijayan, പിണറായി വിജയന്‍, Kerala News, Latest Malayalam News, കേരള വാര്‍ത്തകള്‍, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express