പാനൂർ (കണ്ണൂർ): പാനൂർ മൊകേരിയിൽ പടക്കം പൊട്ടി യുവാവിനു പരുക്കേറ്റു. സിപിഎം പ്രവർത്തകനായ മഹേഷി (25)നാണ് അപകടത്തിൽ പരുക്കേറ്റത്. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തിനും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്സവം കഴിഞ്ഞ അമ്പലപറന്പിലെ വെടിമരുന്ന് അവശിഷ്ടങ്ങൾ കൂട്ടിയിട്ട് തീ കത്തിക്കുമ്പോൾ അപകടം സംഭവിച്ചതാണെന്ന് പാനൂർ പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ