സെൻകുമാർ വിധി ഉപദേശികൾ വരുത്തിയ വിന പന്ന്യൻ രവീന്ദ്രൻ

സുപ്രീംകോടതി വിധി സർക്കാരിന് പാഠം, ഉപദേശികൾക്ക് നഷ്ടപ്പെടാനൊന്നുമില്ല.

Pannyan Raveendran, Communist Party of India, CPI, AITUC

തിരുവനന്തപുരം: സെൻകുമാർ വിഷയത്തിലെ സുപ്രീംകോടതി വിധി സർക്കാരിന് പാഠമെന്ന് പന്ന്യൻ രവീന്ദ്രൻ. ഉപദേശികൾ വരുത്തിയ വിനയാണിത്. ഉപദേശികൾക്ക് നഷ്ടപ്പെടാനൊന്നുമില്ല. ദോഷം എൽഡിഎഫിനാണെന്നും പന്ന്യൻ പറഞ്ഞു.

“സെൻ കുമാർ കേസ് സർക്കാറിന് തിരിച്ചടിയായി ഇത് ഒരു പാഠമാണ് നിയമ പണ്ഡിതരുടെ ഉപദേശം വരുത്തിയ വിന ഉപദേശികൾക്ക്ഒന്നും വരാനില്ലല്ലോ ദോഷം എൽ ഡി എഫിനല്ലെ ഇത് നിസ്സാരമായിതള്ളരുത് കോടതി ചിലവും വക്കീൽ ഫീസും ഉപദേശികളിൽ നിന്ന് ഈടാക്കണം ഇത് ഇനി വരുന്ന കാലത്തേക്ക് മുന്നറിയിപ്പാണ്” പന്ന്യൻ രവീന്ദ്രൻ തന്റെ ഫെയ്‌സ് ബുക്കിൽ എഴുതി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഒളിയമ്പ് എയ്താണ് സി പി ഐ  നേതാവായ പന്ന്യൻ തന്റെ നിലപാട് വ്യക്തമാക്കിയത്.  മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കൾക്കെതിരായ രഹസ്യ വിമർശനം കഴിഞ്ഞ കുറേക്കാലമായി മുന്നണിക്കുളളിൽ നിലനിൽക്കുന്നുണ്ട്. അതിന്റെ പരസ്യ പ്രകടനമാണ് പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവനയിലൂടെ മറനീക്കിയിരിക്കുന്നത്.

സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കുന്നത് വൈകുന്നതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിൽ സുപ്രീംകോടതിയിൽനിന്നും സംസ്ഥാന സർക്കാർ വൻതിരിച്ചടി നേരിട്ടിരുന്നു. കോടതി വിധിയിൽ വ്യക്തത ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളുകയും ചെയ്തു. മാത്രമല്ല 25,000 രൂപ കോടതിച്ചെലവ് സർക്കാർ കെട്ടിവയ്ക്കണമെന്നും വിധി നടപ്പാക്കിയില്ലെങ്കിൽ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി വ്യക്തമാക്കി.

സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇന്നത്തേയും വിധി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pannyan raveendran comments on tp senkumar supreme court order

Next Story
സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സെന്‍കുമാറിനെ പുനര്‍നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്നുണ്ടായേക്കുംtp senkumar, dgp
The moderation of comments is automated and not cleared manually by malayalam.indianexpress.com