പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിലെ വർധിപ്പിച്ച ടോൾ നിരക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകൾ പണിമുടക്കിൽ. പാലക്കാട്, തൃശൂർ ജില്ലയിലെ സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്.
രണ്ടു ജില്ലകളിൽ നിന്ന് ഒരിടത്തേക്കും ബസ് സർവീസുകൾ ഉണ്ടാകില്ലെന്നാണ് ബസുടമകളുടെ സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്. എന്നാൽ ചില ദീർഘദൂര ബസുകൾ സർവീസ് നടത്തുന്നുണ്ട്.
മറ്റു ടോൾ ബൂത്തുകളിൽ നിന്ന് വ്യത്യസ്തമായി പന്നിയങ്കരയിൽ അമിതമായി ടോൾ പിരിക്കുന്നു എന്നാണ് ബസുടമകളുടെ വാദം. ടോൾ നിരക്ക് വർധനവിൽ പ്രതിഷേധിച്ച് കഴിഞ്ഞ 20 ദിവസമായി തുടരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിലും സര്‍ക്കാര്‍ ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്ന് സൂചന പണിമുടക്ക് നടത്തുന്നത്.
Also Read: സിൽവർലൈൻ സംവാദം ഇന്ന്; എതിർക്കുന്നവരുടെ പാനലിൽ ഒരാൾ മാത്രം