കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവ് കെഎം മാണിക്കെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കെഎം മാണിയുടെ പാർട്ടിയെ ഇടതു മുന്നണിയിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. കേരളത്തിൽ നിലവിൽ ഇടതുപക്ഷത്തിന്‍റെ നില ഭദ്രമാണെന്നും പന്ന്യൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനോടു തനിക്ക്‌ എപ്പോഴും മൃദുസമീപനമാണെന്നു മാണി ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ മഹാസമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രതിനിധി സമ്മേളനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പിണറായി അധികം സംസാരിക്കാത്ത ആളാണ്‌. മാന്യമായാണ്‌ അദ്ദേഹം സംസാരിക്കുന്നത്‌. നല്ലനിലയിലാണ്‌ അദ്ദേഹം പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍, ഭരണം സംബന്ധിച്ച്‌ അഭിപ്രായവ്യത്യാസമുണ്ട്‌. അതു വ്യക്‌തിപരമല്ല. എന്നാല്‍, എപ്പോഴും സംസാരിക്കുകയും ബഹളമുണ്ടാക്കുകയും കുത്തുകയും നോവിക്കുകയും ചെയ്യുന്നവരോട്‌ മൃദുസമീപനമില്ലെന്നു മാണി വ്യക്‌തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ