scorecardresearch
Latest News

സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം ബേക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച പകല്‍ 2.15നായിരുന്നു സംഭവം.

സ്‌കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍

കാസര്‍കോട് സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. പന്തല്‍ കരാറുകാരന്‍ ഗോകുല്‍ദാസ്, അഹമ്മദലി എ പി, അബ്ദുള്‍ ബഷീര്‍, അബ്ദുള്‍ ഷാമില്‍, ഇല്ല്യാസ് മുഹമ്മദ്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്.

മഞ്ചേശ്വരം ബേക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച പകല്‍ 2.15നായിരുന്നു സംഭവം. ടിന്‍ഷീറ്റും മുളയും കമ്പിത്തൂണും ഉപയോഗിച്ച് സ്‌കൂള്‍ മൈതാനത്ത് നിര്‍മിച്ച പന്തല്‍ പൊളിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ 59 വിദ്യാര്‍ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും പാചകത്തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ജുവനൈല്‍ നിയമം ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

അപകടത്തില്‍ പരിക്കേറ്റ 19 വിദ്യാര്‍ഥികളെയും അധ്യാപകരെയും മംഗളൂരുവിലെ ആശുപത്രികളിലും മറ്റുള്ളവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പന്തലിനടിയില്‍ കുടങ്ങിയ വിദ്യാര്‍ഥികളെ അധ്യാപകരും നാട്ടുകാരുമാണ് രക്ഷപ്പെടുത്തിയത്. 11 വിദ്യാര്‍ഥികളെ ദേര്‍ളക്കട്ടെ കെ എസ് ഹെഗ്ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഞ്ചുപേരെ മംഗളൂരു ഫാദര്‍ മുള്ളേഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ പരുക്കേറ്റ മറ്റുള്ളവരെ കാസര്‍കോട് ജനറല്‍ ആശുപത്രി,താലൂക്ക് ആശുപത്രിയില്‍ എന്നിവിടങ്ങളില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pandhal collapsed accident kasargod