പഞ്ചായത്ത് ഓഫീസിൽ സഹപ്രവർത്തകരെ പെട്രോളൊഴിച്ച് തീ വയ്ക്കാൻ ശ്രമം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ജീവനക്കാരൻ കസ്റ്റഡിയിൽ

ജീവനക്കാരനെ സസ്പെൻഡ് ചെയ്യാനിരിക്കെയാണ് സംഭവമെന്നും അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും സഹപ്രവർത്തകർ

fire, തീ, ie malayalam, ഐഇ മലയാളം

കോട്ടയം: സഹപ്രവർത്തകരെ പെട്രോൾ ഒഴിച്ച് തീവച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ എൾഡി ക്ലർക്ക് കസ്റ്റഡിയിൽ. കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്ത് ഓഫീസിലെ ക്ലർക്കിനെയാണ് മേലുകാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സഹപ്രവർത്തകരുടെ മേൽ പെട്രോൾ ഒഴിച്ചെന്നും എന്നാൽ തീപ്പട്ടി ഉരച്ചപ്പോൾതന്നെ പിടികൂടി ശ്രമം പരാജയപ്പെടുത്തിയെന്നും ഓഫീസിലെ മറ്റു ജീവനക്കാർ പറയുന്നു.

Read More: പടക്കം കടിച്ച് പരിക്കേറ്റ ആന കൊല്ലപ്പെട്ടു; മൂന്ന് പേര്‍ അറസ്റ്റില്‍

ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. തലയോലപ്പറമ്പ് സ്വദേശി സുനിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അവധിയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ഇയാളുടെ സഹപ്രവർത്തകർ പറയുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നാലു ജീവനക്കാരുടെ ശരീരത്തിലാണ് പെട്രോളൊഴിച്ചത്.

മുന്‍ ദിവസങ്ങളില്‍ അനുമതിയില്ലാതെ അവധിയെടുത്തിരുന്ന സുനില്‍ ഹാജര്‍ ബുക്ക് ബലമായി പിടിച്ചു വാങ്ങിയത് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തടഞ്ഞതാണ് പ്രകോപനത്തിനു കാരണമെന്നും പിന്നീട് സുനില്‍ പെട്രോളുമായി എത്തി മറ്റു ജീവനക്കാരുടെ മേൽ ഒഴിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.

തീപ്പെട്ടി ഉരച്ചപ്പോഴേക്കും മറ്റു ജീവനക്കാര്‍ ഓടിയെത്തുകയും സുനിലിനെ ബലമായി പിടിച്ചു നിര്‍ത്തുകയുമായിരുന്നു. ഇതിനിടയില്‍ പെട്രോള്‍ ദേഹത്ത് വീണ ജീവനക്കാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയോടുകയും ചെയ്തു.

Read More: കോവിഡ് ഐസൊലേഷൻ വാർഡിൽ വീണ്ടും ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

സുനിലിനെതിരേ നേരത്തേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെന്നും ഇയാളെ സസ്പെൻഡ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്നത്തെ സംഭവമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. സുനിൽ ഓഫീസിൽ സ്ഥിരമായി എത്താറില്ലെന്നും അതിന്റെ പേരിൽ പല തവണ നോട്ടീസ് നൽകിയിരുന്നെന്നും കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം പറഞ്ഞു. ജോലിക്കു ഹാജരാകാത്ത ദിവസത്തെ ഒപ്പും ഇയാൾ വരുന്ന ദിവസങ്ങളിൽ രേഖപ്പെടുത്താറുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Panchayath office alleged attempt to set ablaze

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express