കൊച്ചി: പാനായിക്കുളം സിമി രഹസ്യ ക്യാമ്പ് കേസിലെ മുഴുവന്‍ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍ഐഎ കോടതി 14 വര്‍ഷം തടവിന് വിധിച്ച അഞ്ച് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി .

ഒന്നു മുതല്‍ അഞ്ച് വരെ പ്രതികളായ ഷാദുലി ,റാസിഖ് , അന്‍വര്‍ , നിസാമുദീന്‍, ഷമ്മാസ് എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. ജസ്റ്റീസുമാരായ എഎം ഷെഫീഖും അശോക് മേനോനും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. എന്‍ഐഎ കോടതി വെറുതെ വിട്ട 12 പേരുടെ ശിക്ഷ റദ്ദാക്കണമെന്ന എന്‍ഐഎയുടെ അപ്പീലും കോടതി തള്ളി.

തെളിവില്ലന്നു കണ്ടാണ് പ്രതികളുടെ ശിക്ഷ കോടതി റദ്ദാക്കിയത് .2006 ഓഗസ്റ്റ് 15 ന് ആലുവ പാനായിക്കുളത്തെ
ഹാപ്പി ഓഡിറ്റോറിയത്തില്‍ നിമി പ്രവര്‍ത്തകര്‍ രഹസൃയോഗം ചേര്‍ന്നെന്നായിരുന്നു കേസ് .

പൊലീസ് നടത്തിയ റെയ്ഡില്‍ ലഘുലേഖകള്‍ പിടിച്ചെടുത്തിരുന്നു. രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവര്‍ത്തനം (യുഎപിഎ) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത് . കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ തീവ്രവാദക്കേസാണ് പാനായിക്കുളം കേസ്. 2010 ലാണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.