തിരുവനന്തപുരം: പമ്പ മണൽക്കടത്ത് വൻ കൊള്ളയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
“വിജിലൻസിന്റെ പല്ല് അടിച്ചുകൊഴിച്ച സർക്കാർ ഏതു കൊള്ളയ്ക്കും കൂട്ടുനിൽക്കുകയാണ്. സംസ്ഥാനത്ത് ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നില്ല. സർക്കാരിനെതിരെ പല ആരോപണങ്ങൾ ഉണ്ടാകുമ്പോഴും വിജിലൻസ് നോക്കുകുത്തിയാണ്. സർക്കാർ വിജിലൻസിനെ വന്ധ്യംകരിച്ചു,” ചെന്നിത്തല ആരോപിച്ചു.
Read Also: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി
പമ്പ മണൽക്കടത്ത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിൽ ഒന്നാണെന്ന് ചെന്നിത്തല പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പമ്പ മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കണമെന്ന് ചെന്നിത്തല നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിജിലൻസ് അന്വേഷണം സർക്കാർ തള്ളി. മണൽനീക്കൽ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടിയാണെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ വിജിലൻസ് അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിയത്.
Independence Day 2020: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് താരങ്ങള്‍
പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയിൽ നിന്നു നീക്കംചെയ്യാൻ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഈ അനുമതിയുടെ മറവിൽ ക്ലേയ്സ് ആൻഡ് സെറാമിക്സ് കമ്പനി മറ്റു സ്വകാര്യ കമ്പനികൾക്ക് മണ്ണ് മറച്ചുവിൽക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. പത്തനംതിട്ട ജില്ലാ കലക്ടറാണ് അനുമതി നൽകിയത്. ഇതിൽ അഴിമതിയുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു.