scorecardresearch

ഇന്ന് ഓശാന ഞായർ; വിശുദ്ധവാരത്തിനു ആരംഭം, ആൾക്കൂട്ടമില്ലാതെ ചടങ്ങുകൾ

ദേവാലയങ്ങളിൽ കുരുത്തോല ആശീർവാദം നടന്നെങ്കിലും വിതരണം ഉണ്ടായില്ല

ദേവാലയങ്ങളിൽ കുരുത്തോല ആശീർവാദം നടന്നെങ്കിലും വിതരണം ഉണ്ടായില്ല

author-image
WebDesk
New Update
ഇന്ന് ഓശാന ഞായർ; വിശുദ്ധവാരത്തിനു ആരംഭം, ആൾക്കൂട്ടമില്ലാതെ ചടങ്ങുകൾ

തൃശൂർ: ക്രെെസ്‌തവ വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ 'കുരുത്തോല പെരുന്നാള്‍' എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്. തുടർന്നുവരുന്ന പെസഹവ്യാഴം, ദുഖവെള്ളി, ദുഖശനി എന്നീ ദിവസങ്ങളിലെ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കുകൊണ്ട് ക്രെെസ്‌തവ വിശ്വാസികൾ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കും.

Advertisment

കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന്‍ കൊമ്പ് വീശി, ‘ദാവീദിന്‍ സുതന് ഓശാന’ എന്ന് ജയ് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്. ഈശോ നടന്ന് വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വിരിച്ചിരുന്നു. ഈ സംഭവം പുതിയ നിയമത്തിലെ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവപുത്രന്റെ രാജകീയ പ്രവേശനത്തിന് തിരഞ്ഞെടുത്തത്, പൊതുവെ പരിഹാസ പാത്രമായ കഴുതക്കുട്ടിയെയാണ്. ഇതിന്റെ ഓർമയാണ് ക്രെെസ്‌തവ വിശ്വാസികൾ ഓശാന ഞായറായി ആചരിക്കുന്നത്.

Read Also: Horoscope of the week (April 05-April 11, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഇറ്റലി അടക്കമുള്ള രാജ്യങ്ങൾ അടച്ചുപൂട്ടലിലാണ്. ക്രെെസ്‌തവ വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ പള്ളികളിൽ നടക്കുമെങ്കിലും ജനപങ്കാളിത്തം ഉണ്ടാകില്ല. അഞ്ചുപേരിൽ താഴെ മാത്രമേ ചടങ്ങുകളിൽ പാടുള്ളൂവെന്ന നിർദേശം പാലിക്കണമെന്നു സഭാപിതാക്കന്മാർ ദേവാലയങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ദേവാലയങ്ങളിൽ കുരുത്തോല ആശീർവാദം നടന്നെങ്കിലും വിതരണം ഉണ്ടായില്ല. വിശുദ്ധ കുർബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളിൽ ഒരുക്കിയിട്ടുണ്ട്. വീടുകളിൽ ഇരുന്ന് തത്സമയം കുർബാനയിൽ പങ്കെടുക്കാനാണ് രൂപതാ അധ്യക്ഷൻമാർ നിർദേശം നൽകിയിരിക്കുന്നത്.

സിറോ മലബാർ സഭയുടെ ആസ്ഥാനത്ത് നടക്കുന്ന ഓശാന ഞായർ ചടങ്ങുകൾ തത്സമയം 

Advertisment

കൊച്ചി സിറോ മലബാർ സഭയുടെ ആസ്ഥാനത്ത് കർദിനാൾ മാർ.ജോർജ് ആലഞ്ചേരി വിശുദ്ധ കുർബാനയ്‌ക്ക് നേതൃത്വം നൽകി. വിവിധ ഇടവകകളിൽ കുർബാനയും കുരുത്തോല വെഞ്ചിരിപ്പും നടന്നു. എന്നാൽ, എവിടെയും ആളുകളെ പ്രവേശിപ്പിച്ചില്ല. വിശുദ്ധവാര ചടങ്ങുകളെല്ലാം ആളുകളില്ലാതെ പള്ളികളിൽ നടക്കും. ഉയിർപ്പുത്തിരുന്നാൾ ദിവസവും വിശ്വാസികൾക്ക് പള്ളികളിൽ പോകാൻ സാധിക്കില്ല.

Corona Syro Malabar Church Christianity

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: