/indian-express-malayalam/media/media_files/uploads/2017/03/bhavanapalli_0-001.jpg)
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം പുതിയ മേൽശാന്തിയായി തൃശൂർ വടക്കാഞ്ചേരി സ്വദേശി പനങ്ങാട്ടുകര പല്ലിശേരി മനയിൽ മധുസൂദനൻ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 31ന് ചുമതലയേൽക്കും. ആറ് മാസത്തേക്കാണ് നിയമനം. ഉച്ചപ്പൂജക്ക് ശേഷം നമസ്കാരമണ്ഡപത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിലൂടെയായിരുന്നു മേൽശാന്തി തിരഞ്ഞെടുപ്പ്. തൃശൂർ വിയ്യൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയായ മധുസൂദനൻ നമ്പൂതിരി ഇത് രണ്ടാംതവണയാണ് മേൽശാന്തി തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദേവസ്വം ഓഫിസിൽ തന്ത്രിയുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷം യോഗ്യതയുള്ളവരെ ഉൾപ്പെടുത്തിയായിരുന്നു നറുക്കെടുപ്പ്. ഇപ്പോഴത്തെ മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് നറുക്കെടുത്തത്. 44 പേര്‍ അപേക്ഷിച്ചതില്‍ യോഗ്യരായ 39 പേരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. മാർച്ച് 31ന് രാത്രി പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us