Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പാലിയേക്കര ടോളിൽ നിന്നു രക്ഷപ്പെടാം; പുഴയ്‌ക്കു കുറുകെ തൂണുകളില്ലാത്ത പുലക്കാട്ടുകര പാലം

പാലിയേക്കരയിൽ നിന്നു രണ്ട് കിലോമീറ്ററാണ് പാലത്തിലേക്കുള്ള ദൂരം. പാലം കടന്നാൽ കല്ലൂർ വഴി രണ്ടര കിലോമീറ്റർ പിന്നിട്ടാൽ ആമ്പല്ലൂരിൽ എത്താം

തൃശൂർ: പാലിയേക്കര ടോൾ പലപ്പോഴും വൻ ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്. അതോടൊപ്പം വലിയ തുക ടോൾ അടയ്‌ക്കേണ്ടി വരുന്നതും യാത്രക്കാർക്ക് പ്രയാസമാണ്. എന്നാൽ, ഇതിനൊരു പരിഹാരമായിരിക്കുകയാണ്. ടോളില്ലാതെ മണലിപ്പുഴ കടക്കാൻ സംസ്ഥാന സർക്കാർ നിർമിച്ച പുലക്കാട്ടുകര പാലം യാഥാർഥ്യമായി. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പാലം നാടിനു സമർപ്പിച്ചു. ടോൾ കൊള്ളയ്‌ക്കെതിരെ സമാന്തര പാതയൊരുക്കിയത് സംസ്ഥാന സർക്കാർ നേരിട്ടാണ്.

മണലിപ്പുഴയ്‌ക്കു കുറുകെ നെന്മണിക്കര-തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് പുലക്കാട്ടുകര പാലം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ പുഴയ്‌ക്കു കുറുകെ തൂണുകളില്ലാതെ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമിച്ച ഏറ്റവും നീളം കൂടിയ ബോക്‌സ് ഗർഡർ പാലമാണിത്. നബാർഡ് ഐആർഡിഎഫ് പദ്ധതിയിലുൾപ്പെടുത്തി 3.75 കോടി ചെലവഴിച്ചാണ് പാലം നിർമിച്ചത്.

Read Also: അവിശ്വസനീയം; മൊയീൻ അലിയുടെ പന്തിൽ കോഹ്‌ലി ബൗള്‍ഡ്, ഞെട്ടി ഇന്ത്യൻ നായകൻ

മണിലിപ്പുഴയ്‌ക്കു കുറുകെ 46 മീറ്റർ നീളത്തിൽ ഇടയ്‌ക്ക് തൂണുകളില്ലാതെയാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. 9.1 മീറ്ററാണ് പാലത്തിന്റെ വീതി. രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ 7.5 മീറ്റർ വീതിയുണ്ടാകും. ഇരുഭാഗങ്ങളിലും നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്.

പാലിയേക്കരയിൽ നിന്നു രണ്ട് കിലോമീറ്ററാണ് പാലത്തിലേക്കുള്ള ദൂരം. പാലം കടന്നാൽ കല്ലൂർ വഴി രണ്ടര കിലോമീറ്റർ പിന്നിട്ടാൽ ആമ്പല്ലൂരിൽ എത്താം. പാലിയേക്കരയിലെ ടോൾ പാത ഒഴിവാക്കാം. പാലിയേക്കര ടോൾ പാതയ്‌ക്ക് സമാന്തരമാണ് ഈ പാലം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Paliyekkara toll thrissur pulakkattukara bridge

Next Story
Karunya Lottery KR-486 Result: കാരുണ്യ KR 486 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com