scorecardresearch
Latest News

പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ

അഞ്ച് മുതൽ 50 രൂപ വരെയാണ് വർധന

പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് മുതൽ 50 രൂപ വരെയാണ് വർധന. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാക്കി. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള യാത്രാ നിരക്ക് പത്ത് രൂപ വര്‍ധിപ്പിച്ച് 120 രൂപയാക്കി.

ചെറിയ ഭാരവാഹനങ്ങൾക്ക് ഒരു ദിശയിലേക്ക് 130 രൂപ ആയിരുന്നത് 140 ആയി വർധിപ്പിച്ചു. ഇരുവശത്തേക്കും യാത്ര ചെയ്യാൻ 205 രൂപ നൽകണം. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 255 രൂപ ആയിരുന്നത് 275 രൂപയായി ഉയർത്തി. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 445 രൂപയാണ് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് നൽകേണ്ടത്.

Also read: വാഹന നികുതി: വീണ്ടും തീയതി നീട്ടി നൽകി; സെപ്റ്റംബർ 30 വരെ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Paliyekkara toll booth new toll rates from today