Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

പാലത്തായി പോക്‌സോ കേസ്: പ്രതി പത്മരാജന് ഹെെക്കോടതി നോട്ടീസ് അയക്കും

ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു

High Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം

കൊച്ചി: കണ്ണൂർ പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയും അധ്യാപകനുമായ ബിജെപി നേതാവ് പത്മരാജന് ജാമ്യം നൽകിയ പോക്‌സോ കോടതി വിധിക്കെതിരെ ഇരയുടെ മാതാവ് സമർപ്പിച്ച ഹർജിയിൽ പത്മരാജന് ഹൈക്കോതി നോട്ടീസ് അയച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വഴി നോട്ടീസ് നൽകാനാണ് ഉത്തരവ്. ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഹർജി ഓഗസ്റ്റ് ആറാം തീയതി വീണ്ടും പരിഗണിക്കും.

പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇരയുടെ മാതാവ് കോടതിയെ സമീപിച്ചത്. ഇരയുടെ വ്യക്തമായ മൊഴിയും മെഡിക്കോ ലീഗൽ എക്‌സാമിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിട്ടും പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായകമായ വിധം പോക്‌സോ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റപത്രം നൽകിയതെന്ന് ഹർജിയിൽ ബോധിപ്പിച്ചു.

Read Also: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്

പോക്സോ കുറവ് ചെയ്‌തുകൊടുത്ത കുറ്റപത്രം പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്‌ടപ്പെട്ടെന്നും ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമ വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, പാലത്തായി പീഡനക്കേസ് അന്വേഷണസംഘം വിപുലീകരിച്ചു. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലമാക്കിയത്. കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ, കണ്ണൂര്‍ നാര്‍കോടിക്‌സ് ബ്യൂറോ എഎസ്‌പി രേഷ്‌മ രമേഷ് എന്നിവര്‍ സംഘത്തിന്റെ ഭാഗമായി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palathayi pocso case bjp leader padmarajan

Next Story
വ്യാജ സർട്ടിഫിക്കറ്റ്: സ്വപ്‌ന സുരേഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസിനു അനുമതി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express