/indian-express-malayalam/media/media_files/2025/11/15/padmarajan-2025-11-15-15-37-52.jpg)
പത്മരാജൻ
കണ്ണൂർ: പാലത്തായ പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം തടവ്. തലശ്ശേരി അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്‌സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിൽ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
Also Read:എസ്‌ഐറിൽ അനാവശ്യ തിടുക്കം; പ്രായോഗിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ പാർട്ടികൾ
പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്‌സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്‌സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Also Read:ശബരിമല സ്വർണക്കവർച്ച കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ ഇന്ന് ഹാജരാകും
10 വയസുകാരിയെ 2020 മാർച്ച് 17 ന് പീഡിപ്പിച്ചുവെന്നാണ് പത്മരാജനെതിരായ കുറ്റം. പത്മരാജൻ പാലത്തായി സ്‌കൂളിലെ അധ്യാപകനായിരുന്നു. സ്‌കൂളിലെ ശൗചാലയത്തിൽ വെച്ചാണ് പത്മരാജൻ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത് എന്നാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
Also Read:ശബരിമല സ്വർണക്കൊള്ള; ദേവസ്വം മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
കുട്ടിയുടെ അമ്മയുടെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പത്മരാജന്റെ ഈ പ്രവർത്തനത്തെ വിദ്യാർത്ഥിയുടെ വിശ്വാസത്തെ ദുരുപയോഗപ്പെടുത്തി നടത്തിയ ഗുരുതര ലൈംഗികാക്രമണം എന്നാണ് കോടതി നിർവചിച്ചത്. പ്രതിക്കെതിരെയുള്ള പ്രധാന തെളിവുകൾ വൈദ്യവൈദ്യപരിശോധനാ തെളിവുകൾ, കുട്ടിയുടെ സ്റ്റേറ്റ്‌മെന്റ്, സാക്ഷിപരാമർശങ്ങൾ എന്നിവയാണ്.
Read More:സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാളെ മുതൽ മഞ്ഞ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us