Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

പാലാരിവട്ടം പാലം അഴിമതി കേസ് റദ്ദാക്കണം; സൂരജിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി

പാലം അഴിമതിക്കേസിൽ നാലാം പ്രതിയാണ് സൂരജ്

to sooraj, ie malayalam

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. രണ്ടാഴ്ചക്കകം വിശദീകരണം നൽകണം. അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസെടുത്തതെന്നും നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ വിവരാവകാശ നിയമപ്രകാരം വിജിലൻസ് ഡിവൈഎസ്പി നൽകിയ മറുപടിയിൽ മുൻകൂർ അനുമതിയില്ലാതെയാണ് തന്നെ പ്രതിയാക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നും സൂരജ് ബോധിപ്പിച്ചു. കേസിൽ തീർപ്പാവുംവരെ വിചാരണ കോടതിയിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

പാലം അഴിമതിക്കേസിൽ നാലാം പ്രതിയാണ് സൂരജ്.

Read More: മരം മുറി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി വിധി പറയാൻ മാറ്റി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palarivattom flyover t o sooraj petition high court520008

Next Story
മരം മുറി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിKerala Highcourt,കേരള ഹൈക്കോടതി, Minority Welfare, ന്യൂനപക്ഷ ക്ഷേമം, UDF government, Muslim minority welfare, Kerala Minority, Highcourt news, Kerala news, highcourt of kerala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com