പാലാരിവട്ടം പാലം പൊളിക്കൽ തുടങ്ങി; പുതിയത് എട്ടുമാസത്തിനകം

പാലത്തിന്റെ ടാർ ഇളക്കി നീക്കുന്ന പണികളാണ് ആദ്യം നടക്കുക. നവീകരണ ജോലികൾക്കിടെ അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും

Palarivattam, പാലാരിവട്ടം,Palarivattam Flyover, പാലാരിവട്ടം ഫ്ളെെ ഓവർ,Palarivattam Traffic,പാലാരിവട്ടം ട്രാഫിക്,Trafffic Regulations in Palarivattam, പാലാരിവട്ടം ട്രാഫിക് നിയന്ത്രണം, ie malayalam,ഐഇ മലയാളം

കൊച്ചി: ഏറെ രാഷ്‌ട്രീയ കോലാഹലങ്ങൾക്ക് കാരണമായ പാലാരിവട്ടം മേൽപ്പാലം പൊളിച്ചുനീക്കൽ ആരംഭിച്ചു. ടാർ കട്ടിങ് അടക്കമുള്ള പ്രാഥമിക ജോലികളാണ് ഇന്ന് രാവിലെ ഒൻപതോടെ ആരംഭിച്ചത്. ഇതിനുമുന്നോടിയായി പൂജ നടന്നു.

നിർമാണ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചത് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമാണം. ഊരാളുങ്കൽ ലേബർ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ.

ഗതാഗതത്തെ ബാധിക്കാത്തവിധം പാലം പൊളിച്ചുനീക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എട്ട് മാസംകൊണ്ട് പുതിയ പാലം നിർമിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാലനിർമാണത്തിന്റെ മേൽനോട്ടചുമതല വഹിക്കുന്ന ഡിഎംആർസി. പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച് ഡിഎംആർസി മുഖ്യ ഉപദേശകൻ ഇ.ശ്രീധരനുമായി സംസ്ഥാന സർക്കാർ നേരത്തെ ചർച്ച നടത്തിയിരുന്നു.

പാലത്തിന്റെ ടാർ ഇളക്കി നീക്കുന്ന പണികളാണ് ആദ്യം നടക്കുക. നവീകരണ ജോലികൾക്കിടെ അവശിഷ്ടങ്ങൾ തെറിച്ച് റോഡിലേയ്ക്കു വീഴാതിരിക്കാൻ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. മറ്റന്നാൾ മുതൽ ഗർഡറുകൾ പൊളിച്ച് തുടങ്ങും. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാൽ അണ്ടർ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡി.എം.ആര്‍.സിക്ക് പണം തരേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഇ.ശ്രീധരൻ സർക്കാരിനെ അറിയിച്ചു. സർക്കാർ മുമ്പ് നൽകിയ കരാറുകളിൽനിന്നുള്ള മിച്ചമായി 17.4 കോടി രൂപ  തുക ബാങ്കിലുണ്ട്. ഇതുപയോഗിച്ച് നിർമാണം നടത്തും.

കഴിഞ്ഞ ദിവസമാണ് പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സുപ്രിംകോടതി ഉത്തരവിടുന്നത്. ജസ്റ്റിസ് ആർ.എസ് നരിമാൻ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭാരപരിശോധന നടത്തിയ ശേഷമേ പൊളിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

പാലാരിവട്ടം പാലം ഉടൻ പൊളിച്ചുപണിയണമെന്നും പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ കത്ത് നൽകിയിരുന്നു. പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവർഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നൽകിയ കത്തിൽ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നത്.

ഐഐടി ചെന്നൈ, ഇ ശ്രീധരൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പാലം പുതുക്കി പണിതാൽ നൂറ് വർഷത്തെ ആയുസ് ഉറപ്പ് നൽകുന്നുണ്ട്. ഇതും അറ്റോണി ജനറൽ കെകെ വേണുഗോപാൽ സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലം പണി ഏറ്റെടുക്കാൻ ഇ.ശ്രീധരൻ സന്നധത അറിയിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palarivattom flyover demolish today

Next Story
Win Win W-583 Lottery Result: വിൻ വിൻ W-583 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി: ഫലം അറിയാം: ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ ടിക്കറ്റിന്win win w-534 lottery result, വിൻ വിൻ w-534, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, ലോട്ടറി ഫലം, win win w-534 lottery, win win kerala lottery, kerala win win w-534 lottery, win win w-534 lottery today, win win w-534 lottery result today, win win w-534 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com