പാലാരിവട്ടം പാലം അഴിമതി: കേസ് റദ്ദാക്കണമെന്ന ടി.ഒ.സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

സൂരജിനെതിരെ കേസെടുത്തത് സർക്കാരിൻ്റെ അനുമതിയോടെയാണെന്ന വിജിലൻസിൻ്റെ വാദം കോടതി ശരിവെച്ചു

to sooraj, ie malayalam

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിൻ്റെ ഹർജി ഹൈക്കോടതി തള്ളി. മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന സൂരജിൻ്റെ വാദം തള്ളിയാണ് ജസ്റ്റിസ് നാരായണ പിഷാരടിയുടെ ഉത്തരവ്.

അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസടുത്തതെന്നും നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സൂരജ് കോടതിയെ സമീപിച്ചത്. എന്നാൽ, സൂരജിനെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ അനുമതിയോടെയാണെന്ന വിജിലൻസിൻ്റെ വാദം കോടതി ശരിവച്ചു.

പാലം നിർമാണത്തിലെ ക്രമക്കേടിൽ കേരള റോഡ് ഫണ്ട് ബോർഡ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്കോ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പൊതുമരാമത്ത് മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കോടതിയില്‍ വിജിലൻസ് വ്യക്തമാക്കി.

അഴിമതിയില്‍ സൂരജിൻ്റെ പങ്ക് വ്യക്തമായതിനാലാണ് പ്രതിയാക്കിയത്. ആരോപണങ്ങൾ പരിശോധിച്ച് ഉത്തമ ബോധ്യത്തോടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി അന്വഷണത്തിന് ഉത്തരവിട്ടത്. പൊതുസേവകർ എന്ന നിലയിലാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.

കുറ്റകൃത്യം നടന്ന സമയത്ത് അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നിലവിൽ വന്നിരുന്നില്ല. മുൻകാല പ്രാബല്യം ഹർജിക്കാരന് അവകാശപ്പെടാനാവില്ലന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തന്നെ വിധിയുണ്ടെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി.

നിർഭയമായി തീരുമാനമെടുക്കാനാണ് ഉദ്യോഗസ്ഥർക്കു നിയമത്തിന്റെ സംരക്ഷണമുള്ളതെന്നും തെറ്റുകാരെ സംരക്ഷിക്കാനല്ല നിയമഭേദഗതിയെന്നും വിജിലൻസ് വ്യക്തമാക്കി.

Also Read: പാലാരിവട്ടം പാലം അഴിമതി: വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palarivattom flyover case kerala hc rejected to soorajs plea

Next Story
Kerala Nirmal Lottery NR-234 Result: നിർമൽ NR-234 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala nirmal nr-220 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-220 result, nirmal nr-220 lottery result, nirmal nr-220 lottery, nirmal nr-220 kerala lottery, kerala nirmal nr-220 lottery, nirmal nr-220 lottery today, nirmal nr-220 lottery result today, nirmal nr-220 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-220, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-220, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com