Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

പാലാരിവട്ടം പുനര്‍നിര്‍മാണം ഡിഎംആര്‍സിക്ക്; നഷ്ടം വന്ന തുക കരാറുകാരില്‍ നിന്ന് ഈടാക്കും

പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ വാഗ്‌ദാനം സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

palarivattam overbridge, e sreedharan, ie malayalam

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആർസിക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പാലം പുതുക്കി പണിയണമെന്ന ഡിഎംആര്‍സി (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ അഭിപ്രായം സ്വീകരിക്കാനാണ് വിദ‌ഗ്‌ധ സമിതി ശുപാർശ ചെയ്‌തത്. ഇത് മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. പുതുക്കി പണിതാല്‍ പാലത്തിന് 100 വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട്.

പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന ഡല്‍ഹി മെട്രോ റെയില്‍ കോർപറേഷന്റെ വാഗ്‌ദാനം സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. പാലത്തിന്റെ തകരാർ കാരണം നഷ്ടം വന്ന തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കുന്നതിന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷന് നിര്‍ദേശം നല്‍കും. ഈ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.

Read Also: ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം; കൊച്ചി കോര്‍പറേഷനെതിരെ വിനായകന്‍

പാലത്തിന്റെ പുനർനിർമ്മാണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഡിഎംആർസി നേരത്തെ തന്നെ അറിയിച്ചിരുന്നു. ബലക്ഷയം വന്ന പാലത്തിന്റെ 17 സ്‌പാനുകൾ നീക്കി പുതിയത് സ്ഥാപിക്കണമെന്നും ഇതിനായി 18.71 കോടി രൂപ ചെലവ് വരുമെന്നും പാലം പരിശോധിച്ച ശേഷം ശ്രീധരൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘം പാലാരിവട്ടം മേൽപ്പാലം പരിശോധിച്ചത്. പാലത്തിന് കാര്യമായ രീതിയിൽ ബലക്ഷയമുണ്ടെന്നും അതിവേഗം പുനർനിർമിക്കണമെന്നും വിദഗ്‌ധ സംഘം സർക്കാരിനെ അറിയിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palarivattom fly over scam reconstruction dmrc

Next Story
ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം; കൊച്ചി കോര്‍പറേഷനെതിരെ വിനായകന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com