Latest News

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ഇബ്രാഹിംകുഞ്ഞ്; വിജിലൻസിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു

high court, kerala news, ie malayalam

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് നൽകിയ ഹർജിയിൽ ഹൈക്കോടതി വിജിലൻസിൻ്റെ വിശദീകരണം തേടി. ഗുരുതര അസുഖങ്ങൾക്ക് ചികിൽസയിലായിരുന്ന ഇബ്രാഹിംകുഞ്ഞിന് എറണാകുളം ജില്ല വിട്ടു പോവരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

ഈ വ്യവസ്ഥ നീക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം. അന്വേഷണം പുർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഏഴര മാസമായി കോടതി നിർദേശം പാലിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.

Also Read: വാളയാര്‍ കേസ്: സി.ബി.ഐ സംഘം പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palarivattom case vk ibrahimkunju kerala high court530323

Next Story
വാളയാർ കേസ്: സിബിഐ സംഘം പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com