Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; കസ്റ്റഡി അപേക്ഷയും തള്ളി

തിങ്കളാഴ്‌ച ആശുപത്രിയിൽ അഞ്ചുമണിക്കൂർ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി നൽകിയിട്ടുണ്ട്

ibrahim kunju,ibrahim kunju in palarivattom bridge case,palarivattom bridge case,vigilance,vigilance ibrahim kunju,ഇബ്രാഹിം കുഞ്ഞ്,ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യും,പാലാരിവട്ടം കേസ്,പാലാരിവട്ടം പാലം,പാലാരിവട്ടം പാലം അഴിമതി

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവും കോടതി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.

തിങ്കളാഴ്‌ച ആശുപത്രിയിൽ അഞ്ചുമണിക്കൂർ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി നൽകിയിട്ടുണ്ട്. മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ടിക്കരുതെന്ന് കോടതി നിർദേശിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇബ്രാഹിംകുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അര്‍ബുദബാധിതനായ ഇബ്രാഹിംകുഞ്ഞിന് നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ലഭിക്കുന്ന ചികിത്സയ്‌ക്ക് തുല്യമായ ചികിത്സ നല്‍കാന്‍ എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ കോടതിയെ അറിയിച്ചിരുന്നു.

Read Also: ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തിനു സ്‌പീക്കറുടെ അനുമതി തേടും; വി.ഡി.സതീശനും കുരുക്ക്

ആശുപത്രി മാറ്റണമെന്ന അപേക്ഷ പിന്‍വലിച്ച വിജിലന്‍സ് സ്വകാര്യ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി അപേക്ഷ തള്ളിയതോടെ ആശുപത്രിയിൽ ചോദ്യം ചെയ്യാനുള്ള അനുമതി ലഭിക്കുകയായിരുന്നു.

പാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ഇബ്രാഹിംകുഞ്ഞിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. നവംബർ 18 നാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palarivattom case ibrahimkunju custody bail

Next Story
ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തിനു സ്‌പീക്കറുടെ അനുമതി തേടും; വി.ഡി.സതീശനും കുരുക്ക്Ramesh Chennithala and VD Satheeshan
The moderation of comments is automated and not cleared manually by malayalam.indianexpress.com