Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

പാലാരിവട്ടം അഴിമതി: ജാമ്യ വ്യവസ്ഥയിൽ ഇളവു തേടി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയിൽ

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു

Palarivattom Case, പാലാരിവട്ടം അഴിമതി, Vigilance Court, വിജിലന്‍സ് കോടതി, Vigilance case, Latest Malayalam News, IE Malayalam, ഐഇ മലയാളം

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

ഗുരുതര അസുഖങ്ങൾക്ക് ചികിൽസയിലായിരുന്ന ഇബ്രാഹിം കുഞ്ഞിന് എറണാകുളം ജില്ല വിട്ടു പോകരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥ നീക്കണമെന്നാണ് പ്രതിയുടെ പുതിയ ആവശ്യം.

അന്വേഷണം പുർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഏഴര മാസമായി കോടതി നിർദേശം പാലിക്കുണ്ടെന്നും ഹർജിയിൽ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു.കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.

Read Also: സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു

അതേസമയം, പാലാരിവട്ടം പാലം അഴിമതിയിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം വിശദീകരണം നൽകണം എന്നാണ് ജൂൺ 24ന് കോടതി പറഞ്ഞത് . അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസെടുത്തതെന്നും നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.

കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ വിവരാവകാശ നിയമപ്രകാരം വിജിലൻസ് ഡിവൈഎസ്പി നൽകിയ മറുപടിയിൽ മുൻകൂർ അനുമതിയില്ലാതെയാണ് തന്നെ പ്രതിയാക്കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ടന്നും സൂരജ് ബോധിപ്പിച്ചു. കേസിൽ തീർപ്പാവുംവരെ വിചാരണ കോടതിയിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കേസിൽ നാലാം പ്രതിയാണ് സൂരജ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Palarivattom bridge corruption case ibrahim kunju approached kerala hc seeking relief on bail conditions

Next Story
‘ഇത്തരം ചതിക്കുഴികൾക്ക് നമ്മുടെ ജനാധിപത്യത്തിൽ സ്ഥാനമില്ല;’ സ്റ്റാൻസ്വാമിക്ക് അനുശോചനമറിയിച്ച് മുഖ്യമന്ത്രിpinarayi vijayan, kifb, ed, enforcement, enforcement directorate, elecion commissioner, nirmal sitaraman, ഇഡി, ഇ ഡി, കിഫ്ബി, മുഖ്യമന്ത്രി, പിണറായി, പിണറായി വിജയൻ, തിരഞ്ഞെടുപ്പ്, election, നിർമല സീതാരാമൻ, Kerala news, kerala vartha, കേരള വാർത്ത, വാർത്ത, വാർത്തകൾ, കേരള വാർത്തകൾ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com