ന്യൂഡൽഹി: പാലാരിവട്ടം പാലം ഉടൻ പൊളിച്ചുപണിയണമെന്ന് സംസ്ഥാന സർക്കാർ. പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ കത്ത് നൽകി.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം 28 നു തന്നെ വാദം കേൾക്കണമെന്നും സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് നീട്ടികൊണ്ടുപോകുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കത്ത് നൽകിയത്.
Read Also: ഇ ശ്രീധരന്- ഒരു അസാധാരണ ജീവിതം
ഈ മാസം 28 നു കേസ് പരിഗണിക്കാനിരിക്കുകയാണ്. കേസ് നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യമുണ്ടാകരുതെന്നാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തിരിക്കുന്നത്.
പാലാരിവട്ടം പാലം കഴിഞ്ഞ ഒരുവർഷമായി അടഞ്ഞുകിടക്കുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കണക്കിലെടുത്ത് കേസിൽ അതിവേഗം തീർപ്പുണ്ടാക്കണമെന്നാണ് സുപ്രീംകോടതിക്ക് നൽകിയ കത്തിൽ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
പാലത്തിന്മേൽ ഭാര പരിശോധന നടത്തണമെന്നാണ് ഹെെക്കോടതി വിധി. ഭാര പരിശോധന നടത്തിയ ശേഷമേ പൊളിച്ചുനീക്കൽ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാവൂ എന്നാണ് ഹെെക്കോടതി വിധിയിൽ പറയുന്നത്. എന്നാൽ, പാലം പൊളിച്ചുനീക്കി പുതിയ പാലം നിർമിക്കണമെന്നാണ് സർക്കാർ നിലപാട്.
Covid-19 Vaccine Tracker: കോവിഡ്: 40,000 പേരിൽ വാക്സിൻ പരീക്ഷണത്തിനൊരുങ്ങി റഷ്യ
ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ നോട്ടീസ് അയച്ച കോടതി തൽസ്ഥിതി തുടരാൻ നേർത്തെ ഉത്തരവിട്ടിരുന്നു. പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ കത്ത് നൽകുകയായിരുന്നു.
കേസിൽ തൽസ്ഥിതി തുടരാനുള്ള ഹെെക്കോടതി ഉത്തരവ് ഭേദഗതി ചെയ്ത് പാലം പൊളിച്ചുനീക്കാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിക്ക് അയച്ച കത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.