പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി അറസ്റ്റ് ചെയ്തതായി എഡിജിപി വിജയ് സാഖറെ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ശംഖുവാരത്തോട് സ്വദേശി അബ്ദുൾ റഹ്മാൻ , ഫിറോസ് എന്നിവരും ഗൂഢാലോചനയിൽ പങ്കെടുത്ത തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിൽ, ബാസിത് എന്നിവരുമാണ് അറസ്റ്റിലായത്.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇതിൽ മൂന്ന് പേരാണ് കടയിൽ കേറി വെട്ടിയത്. അതിൽ രണ്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
പ്രതികളുമായി പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തുകയും കൊലയ്ക്ക് ഉപയോഗിച്ച സ്‌കൂട്ടർ ഉൾപ്പെടെ നിർണായക തെളിവുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. അക്രമിസംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, സുബൈർ വധക്കേസിൽ അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകാനാണ് പൊലീസ് നീക്കം.
Also Read: പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: കൊലയാളി സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍