scorecardresearch
Latest News

തീവ്രവാദബന്ധം: ശ്രീനിവാസന്‍ കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധക്കേസുമുണ്ട്

തീവ്രവാദബന്ധം: ശ്രീനിവാസന്‍ കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും

കൊച്ചി:ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊലപാതക കേസില്‍ തീവ്രവാദബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍എഎ)യുടെ റിപ്പോര്‍ട്ട്. കേസില്‍ രണ്ടുപേര്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പിഎഫ്‌ഐ ഏരിയ പ്രസിഡന്റ് അന്‍സാര്‍, അഷറഫ് എന്നിവരാണ് പിടിയിലായത്. പുതിയ സാഹചര്യത്തില്‍ കേസന്വേഷണം എന്‍ ഐ എ. ഏറ്റെടുത്തേക്കുമെന്നും റിപോര്‍ട്ടുണ്ട്.

ഈ വര്‍ഷം ഏപ്രില്‍ 16 ന് ആയിരുന്നു മേലാമുറിയിലെ കടയില്‍ കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധക്കേസുമുണ്ട്. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ശ്രീനിവാസന്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എന്‍ ഐ എ. റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, യഹിയ കോയ തങ്ങള്‍ എന്നിവര്‍ക്ക് ശ്രീനിവാസന്‍ വധക്കേസില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ പുറത്തവരുന്നത്.

നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള സി.എ. റൗഫിന് ശ്രീനിവാസന്‍ വധക്കേസില്‍ പങ്കുണ്ടെന്ന് കേരള പൊലീസും നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതിലും പ്രതികളെ ഒളിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചത് റൗഫ് ആണെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Palakkad rss worker sreenivasan murder nia