പാലക്കാട്: പാലക്കാട് എലപ്പുളളിയിലെ കൈതക്കുഴിയിൽ മൂന്ന് സിപിഎം,ഡിവൈഎഫ്ഐ പ്രവർത്തകരെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് അക്രമം നടന്നത്. രതീഷ് (30), യൂസഫ്(31), സുധീഷ്(28) എന്നിവർക്കാണ് വെട്ടേറ്റത്.

ഗുരുതര പരുക്കുകളോടെ ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. രതീഷിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ അമ്മ ശെൽവിയ്ക്കും പരിക്കേറ്റു. രതീഷിന്റെ കൈവിരലുകൾ മുറിഞ്ഞു തൂങ്ങിയ നിലയിലാണ്. ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് വെട്ടി പരിക്കേൽപ്പിച്ചത്. വീട്ടു സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പരുക്കഞ്ചേരിയിൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് സംഭവമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രതീഷ് ലോറി ഡ്രൈവറും യൂസഫ് പെയിന്റിംങ്ങ് തൊഴിലാളിയുമാണ്. മൂന്ന് പേരും അയൽവാസികളുമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ