പാലക്കാട്: മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം തകർന്നുവീണു. അറ്റക്കുറ്റ പണിക്കിടെയാണ് കെട്ടിടം തകർന്നു വീണത്. കാലപ്പഴക്കമുളള കെട്ടിടമാണിത്. 13 പേരെ രക്ഷപ്പെടുത്തി. ഇനിയാരെങ്കിലും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് തിരയുന്നുണ്ട്. പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

Palakkad Building Collapsed

Palakkad Building Collapsed

ഒൻപത് പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അതേസമയം 20 പേർ വരെ കുടുങ്ങിക്കിടക്കാനിടയുണ്ടെന്ന് വ്യാപാരികൾ സംശയിക്കുന്നുണ്ട്. ഹോട്ടൽ സരോവർ ആണ് തകർന്നു വീണത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിന് 10000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഇതിൽ 4500 ചതുരശ്ര അടിയോളം വരുന്ന ഭാഗമാണ് തകർന്നത്.

ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിന്റെ സമയമായതിനാൽ പല സ്ഥാപനങ്ങളും അടച്ചതിനാൽ കെട്ടിടത്തിനുള്ളിൽ ആളുകൾ കുറവായിരിക്കും എന്ന അനുമാനത്തിലാണ് പൊലീസ്. കെട്ടിടത്തിന്‍റെ ഏറ്റവും മുകൾഭാഗം ടിൻഷീറ്റ് ഇട്ട നിലയിലായിരുന്നു. ഈ ഭാഗം  ലോഡ്ജാണ്. താഴത്തെ നിലയിൽ മൊബൈൽ കടകളും ഒന്നാം നിലയിൽ സ്വകാര്യ സ്ഥാപനങ്ങളുമാണ് പ്രവർത്തിക്കുന്നത്.

Palakkad Building Collapsed

കെട്ടിട്ടത്തിന്‍റെ ഒരുവശത്ത് അറ്റകുറ്റപ്പണികള്‍ക്കിടെ ഒരു തൂൺ ഇടിച്ചുമാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപൊത്തിയതും.  അവശിഷ്ടങ്ങള്‍ക്ക് മുകളിലുള്ള കൂറ്റന്‍ കോണ്‍ക്രീറ്റന്‍ ക്ഷണങ്ങള്‍ മാറ്റിയാല്‍ മാത്രമേ അടിയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാവൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.