scorecardresearch
Latest News

പാലക്കാട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

പാലക്കാട് അപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും

പാലക്കാട്: തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ 8 പേരാണ് മരിച്ചത്. സുധീറിന്റെ മൃതദേഹം നെന്മാറ ആറുവായ ജുമാമസ്ജിദില്‍ ഖബറടക്കും.

അയിലൂര്‍ സ്വദേശികളായ നിഖില്‍, ശിവന്‍, വൈശാഖ് എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടില്‍ സംസ്കരിക്കും. ഷൊര്‍ണൂര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിന്‍റെ മൃതദേഹം മുള്ളൂര്‍ക്കര ജുമാമസ്ജിദിലും സുബൈര്‍, ഫവാസ്, നാസര്‍ എന്നിവരുടെ മൃതദേഹം പോക്കുംപടി ജുമാമസ്ജിലുമാണ് ഖബറടക്കുക. രണ്ട് സ്ഥലത്തും പൊതു ദര്‍ശനം നടത്തിയ ശേഷമായിരിക്കും മൃതദേഹം സംസ്കരിക്കുക.

Read More: പാലക്കാട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് 8 മരണം

മ​​​രി​​​ച്ച ഉ​​​മ്മ​​​ർ ഫാ​​​റൂ​​​ഖി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ ഷാ​​​ഫി (13) യാ​​​ണു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. ലോ​​​റി​​​യി​​​ലു​​ണ്ടാ​​​യി​​​രു​​​ന്ന മ​​​ല​​​പ്പു​​​റം കു​​​റ്റി​​​പ്പു​​​റം സ്വ​​​ദേ​​​ശി അ​​​ബ്ദു​​​ൾ ഹു​​​സൈ​​​ൻ (29), പു​​​തു​​​ന​​​ഗ​​​രം സ്വ​​​ദേ​​​ശി സെ​​​യ്ത് ഇ​​​ബ്രാ​​​ഹിം (40), പൊ​​​ന്നാ​​​നി സ്വ​​​ദേ​​​ശി ഫൈ​​​സ​​​ൽ (45) എ​​​ന്നി​​​വ​​​രെ​​​യും പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ പാ​​​ല​​​ക്കാ​​​ട് പാ​​​ല​​​ന ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. നെ​​​ന്മാ​​​റ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​​നി​​​ന്ന് പാ​​​ല​​​ക്കാ​​​ട്ടേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ആം​​​ബു​​​ല​​​ൻ​​​സാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പെ​​​ട്ട​​​ത്. മീ​​​ൻ ക​​​യ​​​റ്റി​​​യ ലോ​​​റി ആം​​​ബു​​​ല​​​ൻ​​​സി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ആം​​​ബു​​​ല​​​ൻ​​​സി​​​ന്‍റെ മു​​​ൻ​​​ഭാ​​​ഗം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ക​​​ർ​​​ന്നു. ആം​​​ബു​​​ല​​​ൻ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണു മ​​​രി​​​ച്ച എ​​​ട്ടു​​​പേ​​​രും. ഇ​​​രു​​​വാ​​​ഹ​​​ന​​​ങ്ങ​​​ളും ന​​​ല്ല വേ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Palakkad accident funeral today death ambulance postmortem