പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തി; സഹപാഠി കസ്റ്റഡിയില്‍

ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് സംഭവം

Pala St. Thomas College, Murder

പാലാ: സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. വൈക്കം കളപ്പുരയ്ക്കലില്‍ നിതിന മോളാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് കോളജ് പ്രിന്‍സിപ്പൽ റവ. ഡോ. ജെയിംസ് ജോണ്‍ മംഗലത്ത് പറഞ്ഞു. “കൊലപാതകം നടത്തിയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു,” പ്രിന്‍സിപ്പൽ പറഞ്ഞു.

Also Read: കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ല; രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതി

ഇരുവരും ഫുഡ് ടെക്നോളജി വിദ്യര്‍ഥികളാണ്. ബിരുദ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് സംഭവം. ക്യാംപസിന്റെ അകത്തേക്കുള്ള വഴിയില്‍ വച്ചാണ് അഭിഷേക് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: പ്രണയം കൊലപാതകത്തിൽ എത്തുമ്പോൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pala st thomas college student killed

Next Story
മുൻ ചീഫ് സെക്രട്ടറി സി.പി.നായർ അന്തരിച്ചുcp nair, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com